ഇന്ത്യൻ ക്രിക്കറ്റ് ടീം താരം ഹാർദിക് പാണ്ഡ്യയ്ക്കും അഭിനേത്രി നടാഷ സ്റ്റാൻകോവിച്ചിനും ആൺകുഞ്ഞ്. പാണ്ഡ്യ തന്നെയാണ് അച്ഛനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. അടുത്തിടെയാണ് താൻ പിതാവാകാൻ പോകുന്ന കാര്യം പാണ്ഡ്യ വെളിപ്പെടുത്തിയത്. ഗര്‍ഭിണിയായ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചുമൊത്തുള്ള ഫോട്ടോയും താരം പങ്കുവച്ചിരുന്നു.

View this post on Instagram

We are blessed with our baby boy

A post shared by Hardik Pandya (@hardikpandya93) on

ജൂൺ ഒന്നിനാണ് താൻ പിതാവാകുവാൻ ഒരുങ്ങുകയാണെന്ന് പാണ്ഡ്യ വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയ വഴിയാണ് ഈ വിവരവും അദ്ദേഹം പങ്കുവച്ചത്. ”ഞങ്ങളുടെ ഇതുവരെയുളള യാത്ര വളരെ മനോഹരമായിരുന്നു. അത് കൂടുതൽ മനോഹരമാകാൻ പോവുകയാണ്. ജീവിതത്തിലേക്ക് പുതിയൊരാളെ വരവേൽക്കാനുളള ആവേശത്തിലണ്. ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തിൽ നിങ്ങളും അനുഗ്രഹവും ആശംസകളും തേടുകയാണ്,” പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് നടിയും മോഡലുമായ നടാഷയുമായുളള വിവാഹ നിശ്ചയ വിവരം പാണ്ഡ്യ വെളിപ്പെടുത്തിയത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടാഷ, ബിഗ് ബോസിലൂടെയാണ് പ്രശസ്തി നേടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook