ചരിത്രത്തില്‍ ആദ്യമായാണ് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. അഞ്ചാം ഏകദിനത്തില്‍ 73 റണ്‍സിന് വിജയിച്ചാണ് ഇന്ത്യ പരമ്പര വിജയം ഉറപ്പിച്ചത്. ക്രിക്കറ്റ് ലോകം എക്കാലവും ഓര്‍ത്ത് വയ്ക്കുന്ന നിമിഷങ്ങള്‍ക്കാണ് ചൊവ്വാഴ്ച പോര്‍ട്ട് എലിസബത്ത് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. രോഹിത് ശര്‍മ്മയുടെ 17-ാം ഏകദിന സെഞ്ചുറിയും കുല്‍ദീപ് യാദവിന്റെ 4 വിക്കറ്റ് പ്രകടനവും ദക്ഷിണാഫ്രിയക്കയ്ക്ക് തിരിച്ചടിയായി.
കൂടാതെ ഫീല്‍ഡിങ് ഭാഗത്തും ഇന്ത്യ മികവ് പുലര്‍ത്തി. ഇതില്‍ ഏറെ ശ്രദ്ധേയമായത് ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനമാണ്. നേരിട്ട ആദ്യ പന്തിൽത്തന്നെ ക്യാച്ച് സമ്മാനിച്ച് സംപൂജ്യനായി മടങ്ങിയ പാണ്ഡ്യ, ആരാധകരുടെ മനസ്സിൽ തീകോരിയിട്ടാണ് പുറത്തായത്. എന്നാൽ, ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചതോടെ ചിത്രം മാറി. തന്റെ അഞ്ചാം ഓവറില്‍ ആക്രമണകാരിയായ ജെപി ഡുമിനിയെ കൂടാരം കയറ്റിയാണ് അദ്ദേഹം ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കിയത്. ഇന്ത്യന്‍ ബോളര്‍മാരുടെ മുന്നില്‍ നിരന്തരം പകച്ചു നിന്ന ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാര്‍ അജീവനത്തിന് വിയര്‍ത്തു.
Pandya gets the big fish! pic.twitter.com/F10auwKSvO
— Cricket Videos (@cricvideos11) February 13, 2018
42-ാം ഓവറില്‍ തബ്റൈസ് ഷംസിയുടെ ക്യാച്ചെടുത്താണ് പാണ്ഡ്യ ആരാധകരെ വിസ്മയിപ്പിച്ചത്. കുല്‍ദീപ് യാദവ് തന്റെ പത്താം ഓവര്‍ എറിയുമ്പോഴാണ് സംഭവം. കുല്‍ദീപിന്റെ പന്ത് ഷംസി ഉയര്‍ത്തി അടിക്കുകയായിരുന്നു. പന്തിനായി പാഞ്ഞ ശിഖര്‍ ധവാന് മുമ്പില്‍ പാണ്ഡ്യ കൂടി വന്നതോടെ ആശയക്കുഴപ്പം കാരണം ക്യാച്ച് കൈവിട്ട് പോകുമെന്ന് തോന്നിച്ചു. എന്നാല്‍ അത്ഭുതകരമായി ഒറ്റ കൈകൊണ്ട് പാണ്ഡ്യ ക്യാച്ച് എടുക്കുകയായിരുന്നു. കൂട്ടിയടിക്ക് സാധ്യതയുണ്ടായിരുന്ന സന്ദര്‍ഭത്തില്‍ പാണ്ഡ്യ എടുത്ത ക്യാച്ചിനെ കമന്റേറ്ററുമാരും താരങ്ങളും ഒരേ സ്വരത്തില്‍ പുകഴ്ത്തി. ആരാധകരും ഹര്‍ഷാരവത്തോടെയാണ് ഇതിനെ വരവേറ്റത്.
Pandya does it again pic.twitter.com/LE9Zf3zXsJ
— Cricket Videos (@cricvideos11) February 13, 2018
7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 274 റൺസ് നേടിയത്. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 42.2 ഓവറിൽ 201 റൺസിന് ഓൾഔട്ടാവുകയായിരുന്നു. ഒരു മൽസരം കൂടി ബാക്കിനിൽക്കേ 4-1ന്റെ ലീഡ് നേടിയാണ് കോഹ്‌ലിയും കൂട്ടരും ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യൻ സംഘമായത്.
നിർണായക മൽസരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിതും ധവാനും മികച്ച തുടക്കം നൽകിയെങ്കിലും അമിതാവേശം ധവാനു വിനയായി. ഇന്ത്യൻ സ്കോർ 48ൽ എത്തിനിൽക്കേ റബാഡയുടെ പന്തിൽ പുൾഷോട്ടിനു ശ്രമിച്ച ധവാൻ (34) ഫെലുക്വോയ്ക്കു ക്യാച്ച് നൽകി മടങ്ങി.
തുടർന്നെത്തിയ കോഹ്‌ലിയും രോഹിതും ചേർന്ന് ഇന്നിങ്സ് മുന്നോട്ടുനയിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 105 റണ്‍സ് കൂട്ടിച്ചേർത്തപ്പോൾ രോഹിതുമായുള്ള ആശയക്കുഴപ്പിൽ കോഹ്ലി (36) റണ്ണൗട്ടായി. പിന്നാലെ എത്തിയ രഹാനെ(8)യും രോഹിതുമായുണ്ടായ ആശയക്കുഴപ്പത്തിൽ വിക്കറ്റ് നഷ്ടപ്പെടുത്തി പവലിയനിലേക്കു മടങ്ങി. ഇതിനുശേഷം ശ്രേയസ് അയ്യർക്കൊപ്പം ശ്രദ്ധയോടെ ബാറ്റു ചെയ്ത രോഹിത് 107 പന്തുകളിൽനിന്നു സെഞ്ചുറി തികച്ചു. 126 ബോളില്‍ നിന്ന് 115 റണ്‍സെടുത്ത രോഹിത് എന്‍ഗിഡിയുടെ പന്തില്‍ ക്ലാസന്‍ പിടിച്ച് പുറത്തായി.. 4 വിക്കറ്റ് നേടിയ കുൽദീപ് യാദവിന്റെയും 2 വിക്കറ്റ് വീതംനേടിയ ഹാർദ്ദിക് പാണ്ഡ്യയുടെയും യൂസ്‌വേന്ദ്ര ചാഹലിന്റെയും ബോളിങ്ങും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.