സ്ത്രീ വിരുദ്ധ പരാമർശം: പാണ്ഡ്യക്കും രാഹുലിനും സസ്‍പെൻഷൻ

ഇരുവരെയും അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്തതെന്ന് സിഒഎ ചെയർമാൻ വിനോദ് റായ് വ്യക്തമാക്കി

മുംബൈ: ടെലിവിഷൻ ഷോയിലൂടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയെയും കെ.എൽ.രാഹുലിനെയും അന്വേഷണ വിധേയമായി ബിസിസിഐ സസ്‍പെൻഡ് ചെയ്തു. ഇന്ന് ചേർന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റേതാണ് തീരുമാനം. ഇരുവരെയും അന്വേഷണ വിധേയമായി സസ്‍പെൻഡ് ചെയ്തതെന്ന് സിഒഎ ചെയർമാൻ വിനോദ് റായ് വ്യക്തമാക്കി.

ഇന്ന് ചേർന്ന കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റെ യോഗത്തിൽ മുതിർന്ന വനിത അംഗം ഡയാന എഡൾജി താരങ്ങൾക്ക് രണ്ട് മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ലീഗൽ സെൽ അച്ചടക്ക വിരുദ്ധമല്ല ഇരുവരുടെയും പരാമർശങ്ങൾ എന്ന് നിരീക്ഷിച്ചു. ഇതോടെയാണ് അന്വേഷണ വിധേയമായി ഇരുവരെയും സസ്പെൻഡ് ചെയ്യാൻ യോഗം തീരുമാനിച്ചത്.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരൺ ജോഹർ അവതാരകനായ ചാറ്റ് ഷോ കോഫി വിത്ത് കരണിലായിരുന്നു ഹാര്‍ദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്. പ്രത്യേകിച്ചും പാണ്ഡ്യയുടെ പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കിയത്. തനിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള പാണ്ഡ്യയുടെ പ്രസ്താവനകളും സ്ത്രീകളോടുള്ള സമീപനവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്

പ്രതിഷേധം കനത്തതോടെ പാണ്ഡ്യ മാപ്പ് ചോദിച്ച് രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പാണ്ഡ്യയുടെ മാപ്പ് പറച്ചില്‍. തന്റെ വാക്കുകള്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. പരിപാടിയുടെ സ്വഭാവത്തിന് അനുസരിച്ചായിരുന്നു താന്‍ പെരുമാറിയത്. ആരുടേയും വികാരത്തേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു പാണ്ഡ്യയുടെ വിശദീകരണം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Hardik pandya kl rahul suspended pending inquiry

Next Story
ധോണി തന്നെ ‘തല’; മുൻ ഇന്ത്യൻ നായകനെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ താരങ്ങൾanil kumble, അനില്‍ കുംബ്ലെ,ms dhoni,എംഎസ് ധോണി, virat kohli,വിരാട് കോഹ്ലി, world cup,ലോകകപ്പ്, indian cricket team,ഇന്ത്യന്‍ ക്രിക്കറ്റ് ടീം, team india, ടീം ഇന്ത്യ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com