scorecardresearch

ഹാർദ്ദിക് പാണ്ഡ്യയുടെ പരുക്ക് ഗുരുതരം? ലോകകപ്പിൽ ഇനി കളിക്കില്ലെന്ന് ആശങ്ക

ഫിസിയോ സ്റ്റാഫുകൾക്കൊപ്പം മുടന്തിയാണ് താരം ഗ്രൌണ്ട് വിട്ടത്. പിന്നാലെ ഈ ഓവർ വിരാട് കോഹ്‌ലിയാണ് എറിഞ്ഞ് പൂർത്തിയാക്കിയത്.

ഫിസിയോ സ്റ്റാഫുകൾക്കൊപ്പം മുടന്തിയാണ് താരം ഗ്രൌണ്ട് വിട്ടത്. പിന്നാലെ ഈ ഓവർ വിരാട് കോഹ്‌ലിയാണ് എറിഞ്ഞ് പൂർത്തിയാക്കിയത്.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Hardik Pandya | injury | BCCI

പരിക്കേറ്റ ഹാർദ്ദിക് ഗ്രൌണ്ടിൽ കിടക്കുന്നു | ഫൊട്ടോ: X/BCCI

ലോകകപ്പിനിടയിൽ പൂനെയിൽ വരുന്നത് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കുള്ള അശുഭ വാർത്തയാണ്. മത്സരത്തിന്റെ ഒമ്പതാം ഓവറിനിടെയാണ് ഇന്ത്യയുടെ ഓൾറൌണ്ടർക്ക് ഇടത് കണങ്കാലിന് പരുക്കേറ്റിരിക്കുന്നത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഹാഫ് വോളിയിൽ ബംഗ്ലാദേശ് ഓപ്പണർ ലിറ്റൺ ദാസ് ഒരു മനോഹരമായ സ്‌ട്രെയിറ്റ് ഡ്രൈവ് കളിച്ചിരുന്നു. ഇതു കാലുകൊണ്ട് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് പാണ്ഡ്യയ്ക്ക് പരുക്കേറ്റത്.

Advertisment

ഇന്ത്യൻ ഓൾറൗണ്ടർ വലതുകാലുകൊണ്ട് പന്ത് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനിടയിൽ ഇടത് കാലിന്റെ ആങ്കിളിൽ പരുക്കേൽക്കുകയായിരുന്നു. ടീം ഫിസിയോയും സഹ ഇന്ത്യൻ കളിക്കാരും താരത്തിന് ചുറ്റും ആകാംക്ഷയോടെ കൂടിയിരുന്നു. പെയിൻ കില്ലർ സ്പ്രേ അടിച്ച് വീണ്ടും പന്തെറിയാൻ താരം തയ്യാറായെങ്കിലും റണ്ണപ്പ് പോലും ചെയ്യാനാകാതെ കളം വിടേണ്ടി വന്നു.

ഫിസിയോ സ്റ്റാഫുകൾക്കൊപ്പം മുടന്തിയാണ് താരം ഗ്രൌണ്ട് വിട്ടത്. പിന്നാലെ ഈ ഓവർ വിരാട് കോഹ്‌ലിയാണ് എറിഞ്ഞ് പൂർത്തിയാക്കിയത്. ഈ തീരുമാനം സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. എന്നാലും ഹാർദ്ദിക്കിന്റെ പരുക്ക് ഇന്ത്യൻ ക്യാമ്പിന് വലിയ തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും കളിയിൽ നിർണായക വഴിത്തിരിവുകൾ സൃഷ്ടിക്കാൻ മിടുക്കനായ താരമാണ് ഹാർദ്ദിക്. അദ്ദേഹത്തിന്റെ നായകത്വത്തിന് കീഴിലാണ് ഗുജറാത്ത് ആദ്യ സീസണിൽ തന്നെ ഐപിഎൽ ജേതാക്കളായത്.

Advertisment

പാണ്ഡ്യയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന വിഷയത്തിൽ ബിസിസിഐ ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല. എന്നാൽ, താരത്തിനെ സ്കാനിങ്ങിന് കൊണ്ടുപോയെന്ന് ബിസിസിഐ ട്വീറ്റ് ചെയ്തിട്ടുണ്ട്. കാലിനേറ്റ പരിക്ക് ഗുരുതരമാണെങ്കിൽ താരത്തിന് ലോകകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഹാർദ്ദിക് ആരോഗ്യവാനായി അതിവേഗം തിരിച്ചെത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.

നേരത്തെ പരിക്കിന്റെ പിടിയിലായി നീണ്ട നാളുകൾ പുറത്തിരുന്നിട്ടുള്ള താരമാണ് ഹാർദ്ദിക്. 2020ൽ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം പന്തെറിയാതെ ബാറ്ററായി മാത്രമാണ് അദ്ദേഹം കളിച്ചിരുന്നത്. പിന്നീട് ഏറെക്കാലത്തിന് ശേഷമാണ് ഫോമിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യയുടെ ആവനാഴിയിലെ ബ്രഹ്മാസ്ത്രം പോലെയുള്ള താരമാണ് പാണ്ഡ്യ. താരം ലോകകപ്പിൽ നിന്ന് പിന്മാറിയാൽ, അത് ഇന്ത്യൻ പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയായി മാറുമെന്നുറപ്പാണ്.

Cricket World Cup Indian Cricket Team Injury Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: