/indian-express-malayalam/media/media_files/2025/11/24/hardik-pandya-and-maheika-engagement-rumors-2025-11-24-11-17-10.jpg)
ഗേൾഫ്രണ്ട് മഹികയുടെ ഫോട്ടോ മോശമായ രീതിയിൽ പകർത്തിയവർക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ. കുറച്ച് മനുഷ്യത്വം കാണിക്കൂ എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഹർദിക് കുറിച്ചത്.
"ഞങ്ങളിലേക്ക് ആളുകളുടെ ശ്രദ്ധയും നിരീക്ഷണവും എല്ലാം കൂടുതലായിരിക്കും എന്ന് അറിയാം. ഞാൻ തിരഞ്ഞെടുത്ത ജീവിതത്തിന്റെ ഭാഗമാണ് അത്. പക്ഷേ ഇന്ന് പരിധിവിട്ടിരിക്കുന്നു. ബാന്ദ്രയിലെ ഒരു റെസ്റ്റോറന്റിലെ പടിക്കെട്ടുകൾ ഇറങ്ങുകയായിരുന്നു മഹിമ. ആ സമയം മോശം ആംഗിളിലൂടെയാണ് 'പാപ്പരാസികൾ' ഫോട്ടോയെടുത്തത്," ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഹർദിക് കുറിച്ചു.
Also Read: സഞ്ജു പോയതോടെ ദയനീയമായി വീണ് കേരളം; അസമിന് അഞ്ച് വിക്കറ്റ് ജയം
"ഇത് തലക്കെട്ടുകളെക്കുറിച്ചോആരെന്ത് ക്ലിക്ക് ചെയ്തു എന്നതിനെ കുറിച്ചോ അല്ല. ഇത് അടിസ്ഥാനപരമായ ബഹുമാനത്തെക്കുറിച്ചാണ്. മാന്യമായ പരിഗണന സ്ത്രീകൾ അർഹിക്കുന്നു. എല്ലാവരും അവരവരുടേതായ സ്പേസുകൾ അർഹിക്കുന്നു."
Also Read: സഞ്ജുവിന് ധാരാളം അവസരങ്ങൾ ഞങ്ങൾ നൽകി കഴിഞ്ഞു: സൂര്യകുമാർ യാദവ്
"ദിവസവും കഠിനാധ്വാനം ചെയ്യുന്ന മാധ്യമപ്രവർത്തകരോട്, നിങ്ങളുടെ കഷ്ടപ്പാടിനെ ഞാൻ ബഹുമാനിക്കുകയും നിങ്ങളോട് , എല്ലായ്പ്പോഴും സഹകരിക്കുകയും ചെയ്യുന്നു. പക്ഷേ ഞാൻ നിങ്ങളെല്ലാവരോടും അപേക്ഷിക്കുകയാണ്, ദയവായി കുറച്ചുകൂടി ശ്രദ്ധാലുവായിരിക്കുക. എല്ലാം പകർത്തേണ്ടതല്ല. എല്ലാ ആംഗിളിൽ നിന്നും എടുക്കേണ്ടതില്ല. നമുക്ക് കുറച്ച് മനുഷ്യത്വം നിലനിർത്താം," ഹർദിക് പാണ്ഡ്യ അഭിപ്രായപ്പെട്ടു.
Hardik Pandya instagram story for his girlfriend Mahieka Sharma privacy pic.twitter.com/kpzn59Bkvr
— Teja (@Teja_twitts) December 9, 2025
Also Read: ധീരമായി നോ പറഞ്ഞ് മന്ഥാന; സാമൂഹിക സമ്മർദങ്ങളെ തകർക്കുന്ന തീരുമാനം
ക്രിക്കറ്റിലേക്ക് വരുമ്പോൾ, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തുകയായിരുന്നു ഹർദിക്. ഏഷ്യാ കപ്പിന് ശേഷം ഹർദിക് പാണ്ഡ്യ ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നില്ല.
Read More; "രോഹിത്തും കോഹ്ലിയും ഇല്ലാതെ 2027ലെ ലോക കിരീടം നേടാനാവില്ല; അത് കഴിഞ്ഞും അവർ കളിക്കും"
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us