scorecardresearch

'ഹർദിക് ഓരോ ദിവസവും പങ്കാളിയെ മാറ്റുന്നു'; ചർച്ചയായി നെഹ്റയുടെ വാക്കുകൾ

Hardik Pandya Girlfriend: നടാഷയുമായുള്ള വേർപിരിയലിന് പിന്നാലെ ഹർദിക്കും ബ്രിട്ടീഷ് ഗായിക ജാസ്മിൻ വാലിയയും തമ്മിൽ അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു

Hardik Pandya Girlfriend: നടാഷയുമായുള്ള വേർപിരിയലിന് പിന്നാലെ ഹർദിക്കും ബ്രിട്ടീഷ് ഗായിക ജാസ്മിൻ വാലിയയും തമ്മിൽ അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു

author-image
Sports Desk
New Update
Hardik Pandya and Ashis Nehra

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിനൊപ്പമാണ് ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ഇപ്പോൾ. ഈ സമയം ഇന്ത്യൻ മുൻ താരം ആശിഷ് നെഹ്റയുടെ ഹർദിക് പാണ്ഡ്യയെ ചൂണ്ടിയുള്ള ഒരു പ്രതികരണം ചർച്ചയാവുന്നു. ഹർദിക്കിന്റെ വ്യക്തി ജീവിതത്തിലേക്ക് ചൂണ്ടിയുള്ള പ്രതികരണമായിരുന്നു ഇത്. 

Advertisment

'ഹൂ ഈസ് ദ് ബോസ്' എന്ന പോഡ്കാസ്റ്റിൽ ആശിഷ് നെഹ്റയും ഭാര്യ റുഷ്മ നെഹ്റയും ഹർഭജൻ സിങ്ങും ഭാര്യ ഗീത ബസ്രയും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഒരോ സിനിമാ പേരിനൊപ്പം ചേരുന്ന ക്രിക്കറ്റ് താരങ്ങളുടെ പേര് പറയുക എന്ന ഗെയിം പോഡ്കാസ്റ്റിൽ ഇവർ കളിച്ചു. ഇതിൽ ദേവ്ദാസ് എന്ന പേര് വന്നപ്പോൾ ഹർഭജൻ സിങ് പറഞ്ഞത് ഹർദിക് പാണ്ഡ്യയുടെ പേരാണ്. 

Also Read: IND vs PAK T20: പാക്കിസ്ഥാൻ്റെ '3 നിബന്ധനകൾ'; വഴങ്ങുമോ ഐസിസി? ലോകകപ്പിൽ നാടകീയ നീക്കങ്ങൾ

Advertisment

എന്തുകൊണ്ടാണ് ഇവിടെ ഹർദിക്കിന്റെ പേര് പറഞ്ഞത് എന്നായി ആശിഷ് നെഹ്റയുടെ ചോദ്യം. ഹർദിക് ഓരോ ദിവസവും പങ്കാളിയെ മാറ്റുന്നതായാണ് താൻ കേട്ടത് എന്നും നെഹ്റ തമാശയായി പറഞ്ഞു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി. പോഡ്കാസ്റ്റിന്റെ ഹൈലൈറ്റ് തന്നെ നെഹ്റയുടെ ഈ ഡയലോഗായി മാറി. 

Also Read: ഇംഗ്ലണ്ടിനെ വിറപ്പിച്ച് നേപ്പാൾ; വാംഖഡെയിൽ 4 റൺസിന്റെ കണ്ണീർ തോൽവി

ഹർദിക് പാണ്ഡ്യയും നടാഷയുമായുള്ള വിവാഹം 2020 മെയ് 31ന് ആയിരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് ലോകം ലോക്ഡൗണിൽ നിൽക്കുന്ന സമയമായിരുന്നു ഇത്. 2024 ജൂലൈയിലാണ് തങ്ങൾ വേർപിരിയുകയാണ് എന്ന് ഹർദിക്കും നടാഷയും പ്രഖ്യാപിച്ചത്. ഇരുവർക്കും ഒരു മകനുണ്ട്.

Also Read: കേരളത്തിന് നിരാശ; സന്തോഷ് ട്രോഫിയിൽ സർവീസസ് ചാമ്പ്യന്മാർ

നടാഷയുമായുള്ള വേർപിരിയലിന് പിന്നാലെ ഹർദിക്കും ബ്രിട്ടീഷ് ഗായിക ജാസ്മിൻ വാലിയയും തമ്മിൽ അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചു. ഈ ബന്ധം അധിക കാലം നീണ്ടുനിന്നില്ല. ഇതിന് ശേഷം ഹർദിക്കും മഹിക ശർമയും പ്രണയത്തിലാണ് എന്ന റിപ്പോർട്ടുകളാണ് വന്നത്. മഹികയുമായുള്ള അടുപ്പം ഹർദിക് സ്ഥിരീകരിക്കുകയും ചെയ്തു. 

Read More: ലോക ചാംപ്യന്മാർക്ക് ലോട്ടറി! ആയുഷ് മാത്രേയ്ക്കും സംഘത്തിനും 7.5 കോടി രൂപ പാരിതോഷികം

Hardik Pandya

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: