മുംബൈ: ക്യാച്ച് വിട്ടതിന് സഹതാരത്തോടെ പൊട്ടിത്തെറിച്ച് മുംബൈ ഇന്ത്യന്‍സ് താരം ഹാർദിക് പാണ്ഡ്യ. ഇന്നലെ നടന്ന കൊല്‍ക്കത്തക്കെതിരായ മൽസരത്തിനിടെയായിരുന്നു സംഭവം. മൽസരത്തില്‍ മുംബൈ 13 റണ്‍സിന് ജയിച്ചിരുന്നു.

കൊല്‍ക്കത്ത ഇന്നിങ്സിന്റെ ആറാം ഓവറിലായിരുന്നു സംഭവം. പാണ്ഡ്യയുടെ പന്ത് അടിച്ച് പറത്താന്‍ ശ്രമിച്ച റോബിന്‍ ഉത്തപ്പയ്ക്ക് ലക്ഷ്യം തെറ്റി. പന്ത് യുവതാരം മര്‍ക്കണ്ഡേയുടെ കൈകളിലേക്ക്. അനായാസമായ ഒരു ക്യാച്ചായിരുന്നു അത്. എന്നാല്‍ എല്ലാവരുടേയും പ്രതീക്ഷ തെറ്റിച്ചു കൊണ്ട് മര്‍ക്കണ്ഡേയ പന്ത് പിടി വിട്ടു.

വളരെ എളുപ്പമായിരുന്ന ക്യാച്ച് വിട്ടതു കണ്ട ഹാർദിക്കിന് ദേഷ്യം അടക്കാനായില്ല. താരത്തോട് പൊട്ടിത്തെറിച്ചു കൊണ്ടാണ് പാണ്ഡ്യ പ്രതികരിച്ചത്. പിന്നീട് ഉത്തപ്പ അര്‍ധ സെഞ്ചുറി അടിക്കുകയും ചെയ്തു. എന്നാല്‍ പാണ്ഡ്യ തന്നെയായിരുന്നു ഉത്തപ്പയുടെ വിക്കറ്റെടുത്തതും.

ഈ മൽസരത്തിലൂടെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബോളര്‍ക്കുളള പര്‍പ്പിള്‍ ക്യാപ് പാണ്ഡ്യ സ്വന്തമാക്കിയെന്നതും ശ്രദ്ധേയമാണ്. പാണ്ഡ്യയുടെ വിക്കറ്റ് സമ്പാദ്യം 14 ആണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ