scorecardresearch

Hardik Pandya; 6, 6, 6, 6, 6, 4; 62 പന്തിൽ 66; പിന്നെ സെഞ്ചുറിയിലെത്തിയത് 6 പന്തിൽ നിന്ന്

Hardik Pandya Century: ഒരു ഓവറിൽ ആറ് സിക്സ് എന്ന നേട്ടത്തിലേക്ക് ഹർദിക്കിന് എത്താൻ അവസരം തെളിഞ്ഞിരുന്നു. എന്നാൽ അവസാന പന്തിൽ ഫോറാണ് കണ്ടെത്താനായത്

Hardik Pandya Century: ഒരു ഓവറിൽ ആറ് സിക്സ് എന്ന നേട്ടത്തിലേക്ക് ഹർദിക്കിന് എത്താൻ അവസരം തെളിഞ്ഞിരുന്നു. എന്നാൽ അവസാന പന്തിൽ ഫോറാണ് കണ്ടെത്താനായത്

author-image
Sports Desk
New Update
Hardik Pandya Century

Hardik Pandya Century: വിജയ് ഹസാരെ ട്രോഫിയിൽ ഇന്ത്യൻ താരങ്ങളുടെ വെടിക്കെട്ട് ബാറ്റിങ് തുടരുന്നു. ഇന്ന് ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ സെഞ്ചുറി കണ്ടെത്തി. ഒരു സമയം 62 പന്തിൽ 66 റൺസ് എന്ന നിലയിലാണ് ഹർദിക് ബാറ്റ് ചെയ്തത്. എന്നാൽ ബറോഡയുടെ ഇന്നിങ്സിലെ 38ാം ഓവറിൽ തുടരെ അഞ്ച് സിക്സും ഒരു ഫോറും ഹർദിക് പറത്തി. ഇതോടെ 68 പന്തിൽ ഹർദിക് തന്റെ സ്കോർ മൂന്നക്കം കടത്തി. 

Advertisment

ഒരു ഓവറിൽ ആറ് സിക്സ് എന്ന നേട്ടത്തിലേക്ക് ഹർദിക്കിന് എത്താൻ അവസരം തെളിഞ്ഞിരുന്നു. എന്നാൽ അവസാന പന്തിൽ ഫോറാണ് കണ്ടെത്താനായത്. വിദർഭയാണ് ഹർദിക്കിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. 93 പന്തിൽ നിന്ന് മത്സരത്തിൽ ഹർദിക് അടിച്ചെടുത്തത് 133 റൺസ്. 

Also Read: മുസ്തഫിസൂർ റഹ്‌മാൻ ഐപിഎൽ കളിക്കേണ്ട; നിർദേശവുമായി ബിസിസിഐ; പകരക്കാരനെ തേടാൻ കെകെആറിന് അനുമതി

ഹർദിക്കിന്റെ സെഞ്ചുറിയുടെ ബലത്തിലാണ് ബറോഡ നിശ്ചിത ഓവറിൽ 293 എന്ന ടോട്ടൽ കണ്ടെത്തിയത്. 19ാം ഓവറിൽ 71-5 എന്ന നിലയിൽ ബറോഡ തകർന്നിരുന്നു. ഇതോടെ കരുതലോടെ ഹർദിക് ബാറ്റ് വീശുകയായിരുന്നു. ക്രുനാൽ പാണ്ഡ്യക്കൊപ്പം ഹർദിക് അർധ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. 

Also Read: 'ഗയ്സ്, പടച്ചോൻ എല്ലാത്തിനും സമയം നിശ്ചയിച്ചിട്ടുണ്ട്'; അവസാന നിമിഷം ആഗ്രഹം സാധിച്ച ത്രില്ലിൽ സഹൽ

ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോൾ മറുവശത്ത് ഉറച്ച് നിന്നാണ് ഹർദിക് ആദ്യം കരുതലോടെയും പിന്നാലെ സ്ട്രൈക്ക്റേറ്റ് ഉയർത്തിയും കളിച്ചത്. 46ാം ഓവറിൽ ആണ് ഹർദിക് പുറത്തായത്. എട്ട് ഫോറും 11 സിക്സും ഉൾപ്പെട്ടതാണ് ഹർദിക്കിന്റെ ഇന്നിങ്സ്. 

Also Read: "അർജുൻ ബാറ്റ് ചെയ്യുന്നത് സച്ചിനെ പോലെ; മുംബൈ ഇന്ത്യൻസിന്റെ ഓപ്പണറാക്കാൻ പറഞ്ഞു" 

ഇന്ന് വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു സാംസണും സെഞ്ചുറിയിലേക്ക് എത്തിയിരുന്നു. ഇഷാൻ കിഷന്റെ ജാർഖണ്ഡിനെതിരെയായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി ഇന്നിങ്സ്. സഞ്ജുവും ക്യാപ്റ്റൻ രോഹനും തകർത്തടിച്ചതോടെ 300 റൺസിന് മുകളിൽ കേരളം ചെയ്സ് ചെയ്ത് ജയിച്ചു. 

Read More: Sarfaraz Khan: വാതിലിൽ മുട്ടുകയല്ല; അവൻ വാതിൽ അടിച്ചു തകർത്ത് കയറി; ചെന്നൈയോട് അശ്വിന്റെ ചോദ്യം

Hardik Pandya vijay hasare trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: