Latest News

മാപ്പ് പറഞ്ഞ് രക്ഷപ്പെടാനാകില്ല; പാണ്ഡ്യയ്ക്കും രാഹുലിനുമെതിരെ ബിസിസിഐ നടപടി

24 മണിക്കൂറിനകം തന്നെ നോട്ടീസിന് ഇരുവരും മറുപടി നല്‍കണം.

മുംബൈ: ചാനല്‍ അഭിമുഖത്തിനിടെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ ഇന്ത്യന്‍ താരങ്ങളായ ഹാർദിക് പാണ്ഡ്യയോടും കെ.എല്‍.രാഹുലിനോടും ബിസിസിഐ വിശദീകരണം ചോദിച്ചു. സിഒഎ കമ്മിറ്റിയാണ് രണ്ട് താരങ്ങള്‍ക്കും നോട്ടീസ് നല്‍കിയത്. 24 മണിക്കൂറിനകം തന്നെ നോട്ടീസിന് ഇരുവരും മറുപടി നല്‍കണം.

സംഭവത്തില്‍ പ്രതിഷേധം കനത്തതോടെ പാണ്ഡ്യ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ വിഷയം വളരെ ഗൗരവമേറിയതാണെന്നും മാപ്പില്‍ അവസാനിപ്പിക്കാന്‍ കഴിയുന്നത് അല്ലെന്നും കണ്ടാണ് ബിസിസിഐയുടെ നടപടി. സിഒഎ ചീഫ് വിനോദ് റായിയാണ് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയതായി അറിയിച്ചത്.

ബിസിസിഐയുടെ ഉത്തരാഖണ്ഡ് മേഖലയുടെ ചുമതലയുള്ള രത്‌നാകര്‍ ഷെട്ടിയും താരങ്ങളുടെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചിരുന്നു. രാജ്യത്തെ പ്രതിനിധീകരിക്കുന്നവരില്‍ നിന്നും സ്ത്രീവിരുദ്ധ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഇത് സംബന്ധിച്ച് ബിസിസിഐയ്ക്ക് എഴുതുമെന്നുമായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞത്. ഇത്തരം സംഭവം ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

”മാപ്പ് പറഞ്ഞതു കൊണ്ട് പ്രശ്‌നം അവസാനിക്കുന്നില്ല. സ്ത്രീകളെ ബഹുമാനിക്കുന്നത് പോലുള്ള ഗൗരവമുള്ള വിഷയത്തെ അദ്ദേഹം എങ്ങനെയാണ് കാണുന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. പാണ്ഡ്യയുടെ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയുന്നതല്ല. ക്രിക്കറ്റ് താരത്തിന് ഈ രാജ്യത്തിലുള്ള സ്വാധീനം അദ്ദേഹം മനസ്സിലാക്കണം. ഈ ക്ഷമാപണം പ്രതിഷേധത്തോടുള്ള പ്രതികരണം മാത്രമാണ്. അല്ലാതെ താന്‍ പറഞ്ഞതിലെ തെറ്റ് തിരിച്ചറിഞ്ഞതു കൊണ്ടല്ല” ബിസിസിഐയിലെ ഒരു മുതിര്‍ന്ന അംഗം പറയുന്നു.

ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കോഫി വിത്ത് കരണിലായിരുന്നു ഹാര്‍ദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്. പ്രത്യേകിച്ചും പാണ്ഡ്യയുടെ പ്രതികരണമാണ് ആരാധകര്‍ക്കിടയില്‍ പ്രതിഷേധമുണ്ടാക്കിയത്. തനിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള പാണ്ഡ്യയുടെ പ്രസ്താവനകളും സ്ത്രീകളോടുള്ള സമീപനവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരത്തില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു പാണ്ഡ്യയുടെ വാക്കുകളെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലും താരത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

പ്രതിഷേധം കനത്തതോടെ പാണ്ഡ്യ മാപ്പ് ചോദിച്ച് രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പാണ്ഡ്യയുടെ മാപ്പ് പറച്ചില്‍. തന്റെ വാക്കുകള്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. പരിപാടിയുടെ സ്വഭാവത്തിന് അനുസരിച്ചായിരുന്നു താന്‍ പെരുമാറിയത്. ആരുടേയും വികാരത്തേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു പാണ്ഡ്യയുടെ വിശദീകരണം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Hardik pandya apologises for comments on koffee with karan bcci seeks explanation

Next Story
‘ഫ്രീയാണെങ്കില്‍ കുട്ടിയെ നോക്കാന്‍ വരുമോ?’; പന്തിനെ ബേബി സിറ്റിങ്ങിന് ക്ഷണിച്ച് പെയ്‌ന്റെ ഭാര്യ
The moderation of comments is automated and not cleared manually by malayalam.indianexpress.com