ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും. സോഷ്യൽ മീഡിയ വഴിയാണ് ഈ വിവരം പങ്കുവച്ചത്.
”ഞങ്ങളുടെ ഇതുവരെയുളള യാത്ര വളരെ മനോഹരമായിരുന്നു. അത് കൂടുതൽ മനോഹരമാകാൻ പോവുകയാണ്. ജീവിതത്തിലേക്ക് പുതിയൊരാളെ വരവേൽക്കാനുളള ആവേശത്തിലണ്. ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തിൽ നിങ്ങളും അനുഗ്രഹവും ആശംസകളും തേടുകയാണ്,” പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് നടിയും മോഡലുമായ നടാഷയുമായുളള വിവാഹ നിശ്ചയ വിവരം പാണ്ഡ്യ വെളിപ്പെടുത്തിയത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടാഷ, ബിഗ് ബോസിലൂടെയാണ് പ്രശസ്തി നേടിയത്.
Read Also: ധോണിയുടെ വിരമിക്കൽ: ട്വീറ്റുകൾക്ക് മറുപടിയുമായി സാക്ഷി ധോണി
പരുക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ടീമിന് പുറത്താണ് ഹാര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ട്വന്റി20 മത്സരത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. തുടർന്നിങ്ങോട്ട് വിശ്രമത്തിലായിരുന്നു. ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും എതിരായ പരമ്പരകള്‍ നഷ്ടമായി. ശ്രീലങ്കയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരായ പരമ്പരകളും കളിക്കാൻ സാധിച്ചില്ല.