അച്ഛനാകാൻ പോകുന്ന സന്തോഷം പങ്കുവച്ച് ഹാർദിക് പാണ്ഡ്യ

കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് നടിയും മോഡലുമായ നടാഷയുമായുളള വിവാഹ നിശ്ചയ വിവരം പാണ്ഡ്യ വെളിപ്പെടുത്തിയത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു

hardik pandya, ie malayalam

ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും. സോഷ്യൽ മീഡിയ വഴിയാണ് ഈ വിവരം പങ്കുവച്ചത്.

”ഞങ്ങളുടെ ഇതുവരെയുളള യാത്ര വളരെ മനോഹരമായിരുന്നു. അത് കൂടുതൽ മനോഹരമാകാൻ പോവുകയാണ്. ജീവിതത്തിലേക്ക് പുതിയൊരാളെ വരവേൽക്കാനുളള ആവേശത്തിലണ്. ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തിൽ നിങ്ങളും അനുഗ്രഹവും ആശംസകളും തേടുകയാണ്,” പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

കഴിഞ്ഞ പുതുവത്സര ദിനത്തിലാണ് നടിയും മോഡലുമായ നടാഷയുമായുളള വിവാഹ നിശ്ചയ വിവരം പാണ്ഡ്യ വെളിപ്പെടുത്തിയത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടാഷ, ബിഗ് ബോസിലൂടെയാണ് പ്രശസ്തി നേടിയത്.

Read Also: ധോണിയുടെ വിരമിക്കൽ: ട്വീറ്റുകൾക്ക് മറുപടിയുമായി സാക്ഷി ധോണി

പരുക്കിനെ തുടര്‍ന്ന് ദീര്‍ഘകാലമായി ടീമിന് പുറത്താണ് ഹാര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ സെപ്റ്റംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ട്വന്റി20 മത്സരത്തിനിടെയാണ് താരത്തിന് പരുക്കേറ്റത്. തുടർന്നിങ്ങോട്ട് വിശ്രമത്തിലായിരുന്നു. ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും എതിരായ പരമ്പരകള്‍ നഷ്ടമായി. ശ്രീലങ്കയ്ക്കും ഓസ്ട്രേലിയയ്ക്കും എതിരായ പരമ്പരകളും കളിക്കാൻ സാധിച്ചില്ല.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Hardik pandya and natasa stankovic are expecting their first child

Next Story
ധോണിയുടെ വിരമിക്കൽ: ട്വീറ്റുകൾക്ക് മറുപടിയുമായി സാക്ഷി ധോണിms dhoni, sakshi dhoni, chennai super kings, dhoni csk, sakshi dhoni my life Instagram, sakshi dhoni ms Dhoni, sakshi dhoni on dhoni retirement, dhoni retirement rumour, dhoni retires, cricket news, എംഎസ് ധോണി, ധോണി, മഹേന്ദ്രസിങ്ങ് ധോണി, ചെന്നൈ സൂപ്പർ കിങ്ങ്സ്, സിഎസ്കെ, ധോണി സിഎസ്കെ, സാക്ഷി ധോണി, സാക്ഷി ധോണി മൈ ലൈഫ് ഇൻസ്റ്റഗ്രാം, സാക്ഷി ധോണി എംഎസ് ധോണി, ധോണിയുടെ വിരമിക്കലിനെക്കുറിച്ച് സാക്ഷി ധോണി, ധോണി വിരമിക്കൽ, ധോണി വിരമിക്കൽ വാർത്ത, ധോണിയുടെ വിരമിക്കൽ, ക്രിക്കറ്റ് ന്യൂസ്, ക്രിക്കറ്റ് വാർത്ത, ie malayalam, ഐ ഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com