ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയുടെയും ക്രുനാൽ പാണ്ഡ്യയുടെയും പിതാവ് ഹിമാൻഷു പാണ്ഡ്യ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്നു രാവിലെയാണ് മരണം. ഓസ്‌ട്രേലിയക്കെതിരായ ടി 20 പര്യടനത്തിനു ശേഷം കഴിഞ്ഞ മാസം തന്നെ ഹാർദിക് പാണ്ഡ്യ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. അതിനാൽ പിതാവിനോടൊപ്പം ആയിരുന്നു.

എന്നാൽ, സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ ബറോഡയെ നയിക്കുന്ന ക്രുനാല്‍ മരണവിവരം അറിഞ്ഞ ശേഷമാണ് സ്ഥലത്തെത്തിയത്. ടൂർണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങൾ ക്രുനാൽ കളിക്കില്ല. ബറോഡ ക്രിക്കറ്റ് അസോസിയേഷൻ അനുശോചനം അറിയിച്ചു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി അടക്കമുള്ള പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.

Read Also: ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ വിതരണം, എയിംസിൽ ആദ്യ ഡോസ് സ്വീകരിച്ചത് ശുചീകരണ തൊഴിലാളി

ഹാർദിക്കിനെയും ക്രുനാലിനെയും കുറിച്ച് ഒരു ടിവി അഭിമുഖത്തിൽ ഹിമാൻഷു പറഞ്ഞത് ഇങ്ങനെ: “ഹാർദിക്കിനെയും ക്രുനാലിനെയും കുറിച്ച് സംസാരിക്കുമ്പോഴെല്ലാം എനിക്ക് എന്റെ കണ്ണുനീർ നിയന്ത്രിക്കാൻ കഴിയില്ല, അവർ നന്നായി ചെയ്ത കാര്യങ്ങളെല്ലാം ദൈവത്തിന്റെ ദാനമാണ്. ചെറുപ്പം മുതലേ അവരെ ക്രിക്കറ്റ് കളിപ്പിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തെയും പരിശ്രമങ്ങളെയും ബന്ധുക്കളും സുഹൃത്തുക്കളും ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്തിരുന്നു. പക്ഷേ, പദ്ധതികളും തീരുമാനങ്ങളും മാറ്റാൻ ഞങ്ങൾ തയ്യാറായില്ല. അവരെ ചെറിയ പ്രായം മുതലേ കളിപ്പിച്ചു. ഇപ്പോൾ അവർ സ്വന്തമാക്കിയ നേട്ടങ്ങൾ കാണുമ്പോൾ വലിയ സന്തോഷം തോന്നുന്നു.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook