/indian-express-malayalam/media/media_files/uploads/2017/04/harbhajan-singh-1.jpg)
മുംബൈ: രോഹിത് ശർമയ്ക്ക് പിന്തുണയുമായി ഹർഭജൻ സിങ്. അമ്പയറിനോട് രോഹിത് മോശമായി പെരുമാറിയിട്ടില്ല. തന്റെ വാദം പറയുക മാത്രമാണ് ചെയ്തതെന്നു ഹർഭജൻ പറഞ്ഞു. അമ്പയറോട് മോശമായി പെരുമാറിയതിന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്ക് പിഴയിട്ടിരുന്നു. മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴയിട്ടത്.
റൈസിങ് പുണെ സൂപ്പർജയിന്റ്സെനെതിരെയുളള മത്സരത്തിനിടെയായിരുന്നു സംഭവം. നാല് ബോളിൽ ജയിക്കാൻ മുംബൈയ്‌ക്ക് വേണ്ടിയിരുന്നത് 11 റൺസാണ്. അവസാന ഓവറിൽ എറിഞ്ഞ ഒരു ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയിരുന്നു. ഇത് വൈഡ് വിളിക്കുമെന്ന് രോഹിത് കരുതിയെങ്കിലും ഉണ്ടായില്ല. തുടർന്നാണ് അമ്പയർ എസ്.രവി വൈഡ് വിളിച്ചില്ലെന്ന് ആരോപിച്ച് രോഹിത് മോശമായി പെരുമാറിയത്. മറ്റൊരമ്പയറായ എ.നന്ദ് കിഷോർ ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്. തുടർന്നാണ് മത്സരശേഷം രോഹിതിന് പിഴയിട്ടത്.
മത്സരത്തിൽ പുണെ മൂന്ന് റൺസിന് വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത പുണെ നിശ്ചിത 20 ഓവറിൽ ആറിന് 160 റൺസ് നേടിയിരുന്നു. ഇത് പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 157 റൺസെടുക്കാനേ കഴിഞ്ഞുളളൂ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.