ഇന്ത്യൻ ക്രിക്കറ്റിന് കുറച്ച് നാളുകളായി അത്ര നല്ല സമയമല്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന – ടെസ്റ്റ് പരമ്പരകൾ കൈവിട്ടതോടെ ടീമും മാനേജ്മെന്റും വലിയ വിമർശനമാണ് നേരിടുന്നത്. ഇടവേളകളില്ലാത്ത മത്സരക്രമം ബിസിസിഐക്കെതിരെയും വിമർശനമുയർത്തിയിരുന്നു. ഇപ്പോഴിതാ സെലക്ഷൻ കമ്മിറ്റിക്കെതിരെയാണ് പുതിയ വിവാദം. മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ ഹർഭജൻ സിങാണ് ഏഷ്യാ കപ്പിനുള്ള ടീം സെലക്ഷനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ട്വിറ്ററിലൂടെയായിരുന്നു ഹര്‍ഭജന്‍ സിംഗിന്റെ രൂക്ഷ വിമര്‍ശനം. “എവിടെ മായങ്ക് അഗര്‍വാള്‍, നന്നായി റണ്‍സ് നേടിയിട്ടും ഞാന്‍ അദ്ദേഹത്തെ ഞാൻ ടീമില്‍ കണ്ടില്ല, ഇവിടെ ഓരോരുത്തര്‍ക്കും ഓരോ നിയമമാണ്” ഹര്‍ഭജന്‍ ട്വിറ്ററില്‍ കുറിച്ചു. ടീം ലിസ്റ്റടക്കം ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്‍തിട്ടുണ്ട്. ഇന്ത്യയുടെ ടീം സെലക്ഷനില്‍ വിവേചനമുണ്ടെന്ന പണ്ട് മുതലെ ആരോപണമാണമുണ്ടെങ്കിലും ഒരു മുന്‍ കളിക്കാരന്‍ തന്നെ ഇത്തരത്തില്‍ പരസ്യമായി പ്രതികരിക്കുന്നത് ഇതാദ്യമാണ്.

അതേസമയം, മയാങ്ക് അഗര്‍വാളിനെ ടീമിലുള്‍പ്പെടുത്താത്തതിനെ പറ്റി ടീം സെലക്ഷന്‍ പ്രഖ്യാപന സമയത്ത് തന്നെ ചെയര്‍മാന്‍ എംഎസ്‌കെ പ്രസാദ് പ്രതികരിച്ചിരുന്നു. വൈകാതെ അദ്ദേഹം ഇന്ത്യന്‍ ടീമിലെത്തുമെന്നായിരുന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അന്ന് പറഞ്ഞത്. ഏഷ്യാ കപ്പിനുള്ള പതിനാറംഗ ഇന്ത്യന്‍ ടീമിനെ ഇൌ മാസം 1നാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്‍ലിക്ക് വിശ്രമം അനുവദിച്ചിട്ടുള്ള ടൂർണമെന്റിൽ രോഹിത് ശര്‍മ്മയാണ് ഇന്ത്യൻ നായകൻ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook