scorecardresearch

എം.എസ്.ധോണിയുമായി ഒരു പ്രശ്നവുമില്ല, ധോണി എന്റെ സുഹൃത്താണ്: ഹർഭജൻ സിങ്

നിലവിൽ ചാമ്പ്യൻസ് ട്രോഫി മൽസരങ്ങൾക്കായി ധോണി ഇംഗ്ലണ്ടിലാണുളളത്

നിലവിൽ ചാമ്പ്യൻസ് ട്രോഫി മൽസരങ്ങൾക്കായി ധോണി ഇംഗ്ലണ്ടിലാണുളളത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ms dhoni, harbhajan singh

ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിക്കായുളള ഇന്ത്യൻ ടീമിൽ മഹേന്ദ്ര സിങ് ധോണിയെ ഉൾപ്പെടുത്തിയതിൽ തനിക്ക് അതൃപ്തിയുണ്ടെന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് ഹർഭജൻ സിങ്. ഞാൻ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഞാൻ അഭിമുഖത്തിൽ പറഞ്ഞത് എന്താണെന്ന് ആർക്കെങ്കിലും അറിയണമെങ്കിൽ മുഴുവൻ വിഡിയോയും കണ്ടാൽ മതിയെന്ന് ഹർഭജൻ ട്വിറ്ററിലൂടെ വ്യക്തമാക്കി.

Advertisment

Read More: ധോണിക്ക് നൽകുന്ന പരിഗണന എന്തുകൊണ്ട് തനിക്ക് നൽകുന്നില്ലെന്ന് ഹർഭജൻ സിങ്

ഇന്ത്യയ്ക്ക് വേണ്ടി ടീമംഗങ്ങളെ തിരഞ്ഞെടുക്കുമ്പോൾ എം.എസ്.ധോണിക്ക് നൽകുന്നതുപോലെയുളള പരിഗണന തനിക്ക് നൽകുന്നില്ലെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ധോണിയെപോലെ തന്നെ താനും മുതിർന്ന കളിക്കാരനാണെന്നും പക്ഷേ തന്റെ കാര്യം വരുമ്പോൾ ഇതൊന്നും പരിഗണിക്കുന്നില്ലെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

Advertisment

''എം.എസ്.ധോണി എന്റെ സുഹൃത്താണ്. നല്ലൊരു കളിക്കാരനാണ്. ചാമ്പ്യൻസ് ട്രോഫിയിൽ അദ്ദേഹത്തെ തിരഞ്ഞെടുത്തതിനെ ഞാനൊരിക്കലും സംശയിച്ചിട്ടില്ല. സെൻസേഷണൽ വാർത്തകൾ നൽകി വെബ്സൈറ്റ് ഓടിക്കാനായി ഞാൻ പറയാത്ത കാര്യങ്ങൾ ഉപയോഗിക്കരുതെന്നും'' ഹർഭജൻ ട്വിറ്റിൽ കുറിച്ചു.

നിലവിൽ ചാമ്പ്യൻസ് ട്രോഫി മൽസരങ്ങൾക്കായി ധോണി ഇംഗ്ലണ്ടിലാണുളളത്. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയിട്ടും ഹർഭജൻ സിങ്ങിന്റെ പേര് ചാമ്പ്യൻസ് ട്രോഫിക്കായുളള ടീം സെലക്ഷൻ സമയത്ത് പരാമർശിച്ചിരുന്നില്ല. ജൂൺ നാലിന് പാക്കിസ്ഥാനെതിരെയാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ആദ്യ മൽസരം.

Harbhajan Singh Ms Dhoni

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: