ട്വിന്റി ട്വന്റിയിൽ 200 വിക്കറ്റ് തികച്ച് ഹർഭജൻ സിങ്. റൈസിങ് പുണെ സൂപ്പർ ജയന്റ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയാണ് ഹർഭജൻ ഈ നേട്ടം നേടിയത്. 200 വിക്കറ്റ് ക്ലബിലെത്തുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് ഹർഭജൻ സിങ്.

കരിയറിലെ 225-ാം മല്‍സരത്തിലാണ് ഹര്‍ഭജന്റെ ഈ നേട്ടം. അമിത് മിശ്രയും അശ്വിനുമാണ് ഹര്‍ഭജന് മുന്നിലുളള മറ്റു ഇന്ത്യൻ താരങ്ങൾ. 176 മല്‍സരങ്ങളില്‍ നിന്ന് 208 വിക്കറ്റാണ് അമിത് മിശ്രയുടെ നേട്ടം. 195 മല്‍സരങ്ങളില്‍ നിന്നാണ് അശ്വിന്‍ 200 വിക്കറ്റുകള്‍ നേടിയത്. 28 രാജ്യാന്തര ട്വന്റി-20 മല്‍സരങ്ങളില്‍ കളിച്ച ഹര്‍ഭജന് 25 വിക്കറ്റുകള്‍ സ്വന്തമായുണ്ട്.

ഐപിഎല്ലിന്റെ തുടക്കം മുതല്‍ മുംബൈ ഇന്ത്യന്‍സ് ടീമംഗമാണ് ഹർഭജൻ. ഇനിയും നേട്ടം തുടരുമെന്നായിരുന്നു നേട്ടം സ്വന്തമാക്കിയ ശേഷമുള്ള ഹര്‍ഭജൻ സിങ്ങിന്റെ പ്രതികരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ