ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ ട്വിറ്ററിൽ വാക്പോരുമായി ഹർഭജനും ആമിറും

ഹർഭജനെ പരിഹസിച്ചു കൊണ്ട് ആമിർ ആണ് വാക്പോരിന് തുടക്കമിട്ടത്

Harbhajan Singh, Mohammad Amir, twitter, twitter feud, twitter fighty, India vs Pakistan, IND VS PAK, T20 World Cup, Sports news

ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനോട് ഇന്ത്യ തോറ്റത്തിനു പിന്നാലെ ട്വിറ്ററിൽ വാക്പോരുമായി മുൻ താരങ്ങൾ. മുൻ ഇന്ത്യൻ സ്പിന്നറായ ഹർഭജൻ സിങ്ങും പാക്കിസ്ഥാൻ ഫാസ്റ്റ് ബോളറായ മുഹമ്മദ് ആമിറുമാണ് ട്വിറ്ററിലൂടെ ഏറ്റുമുട്ടിയത്.

ഹർഭജനെ പരിഹസിച്ചു കൊണ്ട് ആമിർ ആണ് വാക്പോരിന് തുടക്കമിട്ടത്. ഹർഭജൻ ടിവി തല്ലിപൊട്ടിച്ചോ എന്നാണ് ആമിർ ട്വിറ്ററിൽ കുറിച്ചത്. മുൻ ലോകകപ്പ് തോൽവികൾക്ക് ശേഷം പാക്കിസ്ഥാൻ ആരാധകർ ടിവി തല്ലിത്തകർത്തിരുന്നു എന്ന ഇന്ത്യൻ ആരാധകരുടെ പരിഹാസത്തിന് എതിരെയായിരുന്നു ആമിറിന്റെ കമന്റ്.

എന്നാൽ പാക്കിസ്ഥാന് എതിരെയുള്ള മത്സരത്തിൽ അവസാന ഓവറിൽ സിക്സർ പായിക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു ഹർഭജന്റെ മറുപടി. “ഈ പന്ത് നിങ്ങളുടെ വീട്ടിലെ ടിവിയിലാണോ പതിച്ചത്” എന്നായിരുന്നു ഹർഭജന്റെ ട്വീറ്റ്.

ഹർഭജന്റെ നാല് പന്തുകളിൽ നിന്നും അഫ്രീദി നാല് സിക്‌സറുകൾ നേടുന്ന വീഡിയോ ഷെയർ ചെയ്തുകൊണ്ട് ആമിർ തുടർന്നതോടെ ഇവർക്കിടയിലെ വാക്‌പോര് തുടർന്നു. 2010ലെ ആമിറിന്റെ ‘നോ ബോൾ’ വിവാദത്തെ ഹർഭജൻ പരിഹസിച്ചതോടെ ഹർഭജന്റെ ബോളിങ് ആക്ഷനെ കുറിച്ചു പറഞ്ഞു കൊണ്ട് ആമിർ രംഗത്തെത്തി.

അവസാനം പാക്കിസ്ഥാനെതിരെ അവസാന ഓവറിൽ സിക്സർ നേടുന്ന വീഡിയോ ഒരിക്കൽ കൂടി ഹർഭജൻ പങ്കുവച്ചതോടെയാണ് വാക്പോരിനു അവസാനമായത്.

Also Read: ‘ഷമി മികച്ച ബൗളർമാരിൽ ഒരാൾ’: പിന്തുണയുമായി റിസ്വാ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Harbhajan singh and mohammad amir engage in war of words on twitter

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express