ദുബായ്: ജൂണിൽ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ അംബാസിഡർമാരിൽ ഒരാളായി ഇന്ത്യയുടെ ഹർഭജൻ സിങ്ങിനെ തിരഞ്ഞെടുത്തു. ചാമ്പ്യസ് ട്രോഫിയുടെ പ്രചരണത്തിനായി 8 താരങ്ങളെയാണ് ഐസിസി തിരിഞ്ഞെടുത്തത്. ഹർഭജൻ സിങ്ങാണ് ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക താരം. ഇംഗ്ലണ്ടും സ്കോട്ട്‌ലൻഡും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്ര് ജൂൺ 1 മതുൽ 18 വരെയാണ് നടക്കുന്നത്.

പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി, ഓസ്ട്രേലിയയുടെ മൈക്ക് ഹസി, ഇംഗ്ലണ്ടിന്റെ ഇയാൻ ബെൽ, ശ്രീലങ്കയുടെ കുമാർ സങ്കക്കാര, ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്ത്, ന്യൂസിലാൻഡിന്റെ ഷെയിൻ ബോണ്ട്, ബംഗ്ലാദേശിന്റെ ഹബീബുൾ ബാഷർ എന്നിവരാണ് മറ്റ് അംബാസിഡർമാർ.

ഇത്രയും വലിയൊരു ടൂർണമെന്റിന്റെ ച്രചാരകനായി തിരഞ്ഞെടുത്തത് തനിക്ക് ലഭിച്ച വലിയ അംഗീകാരമാണ് എന്ന് ഹർഭജൻ സിങ് പ്രതികരിച്ചു. വ്യക്തിപരമായി തനിക്ക് ഇത് അഭിമാന മുഹൂർത്തമാണെന്നും ഹർഭജൻ ഐസിസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2002ൽ ഹർഭജൻ സിങ് അടങ്ങുന്ന ഇന്ത്യൻ ടീം ശ്രീലങ്കയുമായി ട്രോഫി പങ്കിട്ടിരുന്നു. നിലവിലെ ചാമ്പ്യൻമാരായ നമ്മുടെ ഇന്ത്യൻ ടീം തന്നെ കിരീടം സ്വന്തമാക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇതിനുള്ള കരുത്ത് ടീമിന് ഉണ്ടെന്നും ഹർഭജൻ സിങ് പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ