ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മെൽബണിൽ നടന്ന നിർണായക മത്സരത്തിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. അർദ്ധസെഞ്ചുറി നേടിയ ധോണിയുടെ തന്നെ ബാറ്റിങ് മികവിലായിരുന്നു ഇന്ത്യൻ ജയം. പരമ്പരയിലെ മൂന്ന് മത്സരത്തിലും അർദ്ധ സെഞ്ചുറി തികച്ച ധോണി തന്നെയാണ് പരമ്പരയുടെ താരവും.

Also Read: ഇത് ധോണിയുടെ 10 ഇയര്‍ ചലഞ്ച്; കാത്തിരുന്നത് ഈ തിരിച്ചുവരവിനാണ്

ഇതിന് പിന്നാലെ തന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന വലിയ ചർച്ചയ്ക്കും ധോണി അന്ത്യം കുറിച്ചു. രാജ്യത്തിന് വേണ്ടി ഏത് സ്ഥാനത്ത് ഇറങ്ങിയാലും ബാറ്റ് വീശാൻ തനിക്ക് സാധിക്കുമെന്ന് ധോണി വ്യക്തമാക്കി. നേരത്തെ ധോണിയെ നാലാം നമ്പരിൽ ഇറക്കണമെന്ന വാദം ശക്തമായിരുന്നു.

Also Read: മെൽബണിലും ചരിത്രമെഴുതി എം.എസ്.ധോണി; നേട്ടത്തിൽ എത്തുന്ന നാലാമത്തെ ഇന്ത്യൻ താരം

“ഏത് നമ്പരിലും ബാറ്റ് ചെയ്യാൻ എനിക്ക് സന്തോഷമേയുള്ളു. ടീമിന് എവിടെയാണ് എന്നെ ആവശ്യം എന്നത് മാത്രമാണ് പ്രധാനം. 14 വർഷങ്ങൾക്ക് ശേഷവും എനിക്ക് പറയാൻ സാധിക്കില്ല ആറാം നമ്പറിൽ മാത്രമേ ബാറ്റ് ചെയ്യാൻ സാധിക്കു എന്ന്,” ധോണി പറഞ്ഞു.

Also Read: ധോണിയുടെ പ്രായശ്ചിത്തം; മാർഷിന് അനാവശ്യ റെക്കോർഡ്

തനിക്കെതിരെ ഉയർന്ന് വന്ന വിമർശനങ്ങൾക്കുള്ള മറുപടിയായിരുന്നു ഓസ്ട്രേലിയയിലെ ധോണിയുടെ പ്രകടനം. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് അർദ്ധസെഞ്ചുറികളോടെ 193 റൺസാണ് മുൻ ഇന്ത്യൻ നായകൻ അടിച്ചുകൂട്ടിയത്. കരിയറിലെ തന്റെ ഏഴാം പ്ലെയർ ഓഫ് ദ സീരിസ് പട്ടമാണ് കോഹ്‍ലി സ്വന്തമാക്കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ