കൊൽക്കത്ത: ഇന്ത്യക്കാർക്ക് ദാദ ഒരു വികാരം ആണ്. ഇന്ത്യൻ ക്രിക്കറ്റിൽ നമമൾ കണ്ട പൗരുഷത്തിന്റെ മൂർത്തിഭാവം. ആരെയും തെല്ലും ഭയക്കാതെ ഇന്ത്യൻ ടീമിനെ നയിച്ച യഥാർത്ഥ നായകൻ. റിക്കി പോണ്ടിങ്ങും, സ്റ്റീവ് വോയും എല്ലാം ബഹുമാനത്തോടെ കണ്ടിരുന്ന ഒരേ ഒരു ക്യാപ്റ്റൻ. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മഹാരഥൻമാരിലൊരാളായ സൗരവ് ഗാംഗുലി ഇന്ന് 45-ാം പിറന്നാൾ ആഘോഷിക്കുകയാണ്.

ഏത് പ്രതികൂല സാഹചര്യത്തിലും, പരാജയങ്ങളെ ഭയക്കാതെ വിജയം വരെ പോരാടാൻ ദാദ നടത്തിയ പോരാട്ടങ്ങൾ ചരിത്രത്താളുകളിൽ ഇടംപിടിച്ചവയാണ്. ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോഡ്സിൽ നാറ്റ്‌വെസ്റ്റ് ടൂർണ്ണമെന്റ് വിജയം ജഴ്സി ഊരി എറിഞ്ഞ് ആഘോഷിച്ച ദാദയുടെ ചിത്രം ക്രിക്കറ്റ് ഉള്ളകാലം വരെ ആരും മറക്കില്ല. അദ്ദേഹത്തിന്റെ ഈ പോരാട്ട വീര്യം നമ്മൾ ആരാധകർക്കും നമ്മുടെ ജീവിതങ്ങളിൽ മാതൃക ആക്കാവുന്നതാണ് . ലോകകപ്പ് ഫൈനലിൽ വരെ ഇന്ത്യയെ എത്തിച്ച നായകൻ ഒട്ടനവധി യുവതാരങ്ങളെയും വളർത്തി എടുത്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ