45-ാമത് പിറന്നാൾ ആഘോഷിച്ച് സച്ചിൻ തെൻഡുൽക്കർ. മുംബൈയിലെ ബാദ്ര റസ്റ്ററസ്റ്റിൽ നടന്ന ആഘോഷത്തിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഭാര്യ അഞ്ജലി, മകൾ സാറ, സച്ചിന്റെ സഹോദരൻ അജിത് എന്നിവർക്കൊപ്പം സച്ചിന്റെ സുഹൃത്തുക്കളായ വിനോദ് കാംബ്ലി, സഹീർ ഖാൻ, അജിത് അഗാർക്കർ തുടങ്ങിയവരും ആഘോഷങ്ങളിൽ പങ്കാളികളായി. പിറന്നാൾ ദിനത്തിൽ സ്‌പെഷൽ കേക്കും സച്ചിനായി ഒരുക്കിയിരുന്നു.

വിനോദ് കാംബ്ലി. (Photo by Varinder Chawla)

സച്ചിന്റെ ഭാര്യ അഞ്ജലിയും മകൾ സാറയും. (Photo by Varinder Chawla)

സച്ചിന്റെ സഹോദരൻ അജിത് തെൻഡുൽക്കർ. (Photo by Varinder Chawla)

അജിത് അഗാർക്കർ. (Photo by Varinder Chawla)

സഹീർ ഖാൻ. (Photo by Varinder Chawla)

സച്ചിന്റെ മകൾ സാറ. (Photo by Varinder Chawla)

(Photo by Varinder Chawla)

2013 ലാണ് സച്ചിൻ തന്റെ ക്രിക്കറ്റിൽനിന്ന് വിരമിച്ചത്. ക്രിക്കറ്റിൽനിന്ന് വിരമിച്ചുവെങ്കിലും കായിക മേഖലയിൽ സച്ചിൻ ഇപ്പോഴും സജീവമാണ്. ഇന്ത്യൻ സൂപ്പർ ലീഗിലും പ്രീമിയർ ബാഡ്മിന്റൺ ലീഗിലും സച്ചിൻ പങ്കാളിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ