ക്രിക്കറ്റ് ലോകത്തെ പുതിയ താരോദയം പൃഥ്വി ഷായ്ക്ക് ഇന്ന് 19-ാം പിറന്നാൾ. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഓപ്പണറായി അരങ്ങേറ്റം കുറിച്ചു കഴിഞ്ഞ താരം പിറന്നാൾ ദിനത്തിലും ഓസ്ട്രേലിയൻ പര്യടനത്തിനുള്ള തയ്യാറെടുപ്പിലാണ്. തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന പരമ്പരയാകും ഷായ്ക്ക് ഓസ്ട്രേലിയായിലേത്.
പതിനാലാം വയസിൽ 330 പന്തുകളിൽ നിന്നും 546 റൺസ് നേടിക്കൊണ്ടാണ് പൃഥ്വി ഷാ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. സ്കൂൾ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് അന്ന് ഷാ തന്റെ പേരിൽ കുറിച്ചത്. 85 ഫോറുകളുടെയും അഞ്ച് സിക്സറുകളുടെയും അകമ്പടിയോടെയായിരുന്നു ഷായുടെ റൺവേട്ട.
Read also: ‘പ്രതിഭയല്ല പ്രതിഭാസമാണ്;’ കോഹ്‍ലിയെ പുകഴ്‌ത്തി ലാറ
പിന്നീട് ഇന്ത്യൻ ജൂനിയർ ടീമുകളിൽ സജീവമായ പൃഥ്വി ഷാ ബാറ്റിങ്ങിൽ സ്ഥിരത പുലർത്തി ടീമിലെ നിർണ്ണായക സാനിധ്യമായി. ഇതിനിടയിൽ ആഭ്യന്തര ക്രിക്കറ്റിൽ ഷാ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. രഞ്ജി ട്രോഫിയിലും, ദുലീപ് ട്രോഫിയിലും അരങ്ങേറ്റ മത്സരത്തിൽ തന്നെ ഷാ സെഞ്ചുറി നേടി.
ആ പതിവ് ഇന്ത്യൻ സീനിയർ ടീമിൽ എത്തിയപ്പോഴും ഷാ തെറ്റിച്ചില്ല. വിൻഡീസിനെതിരെ അരങ്ങേറ്റ മത്സരം കളിച്ച ഷാ 134 റൺസ് നേടിയാണ് രാജ്യന്തര ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. രഞ്ജി ട്രോഫിയിലും, ദുലീപ് ട്രോഫിയിലും, ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ ഏകതാരമാണ് ഷാ.
Read also: ബ്രാഡ്‍മാനെയും മറികടന്ന് റെക്കോഡ്; അത്യുന്നതങ്ങളിൽ പൃഥ്വി ഷാ
ഈ വർഷം നടന്ന അണ്ടർ 19 ലേകകപ്പിൽ ഇന്ത്യക്ക് കിരീടം നേടി തന്ന നായകനും ഷാ തന്നെ. അണ്ടർ 19 ലേകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ നായകനായും താരം മാറി.
Happy birthday to @PrithviShaw!
The outrageously talented Indian youngster turns 19 today.
Having scored 237 runs from his first two Tests, he’s made a brilliant start to his international career. pic.twitter.com/3Lp8qLVldE
— ICC (@ICC) November 9, 2018
ക്രിക്കറ്റ് ലോകത്തെ പല ഇതിഹാസങ്ങളുടെയും ഷായെ ക്രിക്കറ്റ് ആരാധകർ വിലയിരുത്തുന്നത്. അതിൽ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറും വീരേന്ദർ സേവാഗും എല്ലാം ഉൾപ്പെടും. ഇത് താരത്തെ സമ്മർദ്ദത്തിലാക്കുമെന്ന് അഭിപ്രായങ്ങളുണ്ടെങ്കിലും തകർപ്പൻ അടികളുമായി താരം കളം നിറഞ്ഞു തന്നെയുണ്ട്.
Read also: ‘ചെക്കന്‍ കൊള്ളാം, ചില്ലറക്കാനരല്ല’; പൃഥ്വി ഷായെ അഭിനന്ദിച്ച് സാക്ഷാല്‍ സച്ചിനും സെവാഗും