ഇന്ത്യൻ ക്രിക്കറ്റ് ടീമി‌ന്റെ എക്കാലത്തെയും മികച്ച നായകൻ, മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് 36 വയസ് തികഞ്ഞു. ആക്രമണ ബാറ്റിംഗിലെ മികവിനും വിക്കറ്റിന് പുറകിലെ വിശ്വസ്തനായ കാവൽക്കാരൻ എന്ന നിലയിലും ഈ മുൻ ഇന്ത്യൻ നായകന് ലോകത്താകമാനം ആരാധകരുണ്ട്.

2004 ൽ ബംഗ്ലാദേശിനെതിരെ അരങ്ങേറ്റം കുറിച്ച താരം തന്റെ ബാറ്റിംഗിലെ മികവ് പുറത്തെടുത്തത് 2005 ഏപ്രിലിൽ പാക്കിസ്ഥാനെതിരെ നടന്ന മത്സരത്തിലാണ്. വിശാഖപട്ടണത്ത് നടന്ന ഈ മത്സരത്തിൽ പുറത്താകാതെ 148 റൺസാണ് ധോണി സ്വന്തമാക്കിയത്.

ഇതുവരെ 296 ഏകദിനങ്ങളിൽ നിന്ന് 9496 റൺസ് നേടിയിട്ടുണ്ട് ഈ ഝാർഖണ്ഡ് താരം. 2007 ൽ ഇന്ത്യയെ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പ് മത്സരത്തിന്റെ വിജയികളാക്കി മാറ്റിയ ഇദ്ദേഹം, ലോകകപ്പ് നേടിയെടുത്ത രണ്ടാമത്തെ ഇന്ത്യൻ ക്യാപ്റ്റനുമായി. 2011 ൽ മുംബൈയിൽ നടന്ന മത്സരത്തിലാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. 2013 ൽ ചാംപ്യൻസ് ട്രോഫിയിലും ഇന്ത്യ മുത്തമിട്ടതോടെ ഐസിസി ടൂർണ്ണമെന്റ് ട്രോഫികളെല്ലാം നേടിയ ഏക ഇന്ത്യൻ ക്യാപ്റ്റനെന്ന ഖ്യാതിയും ധോണിയെ തേടിയെത്തി.

36 വയസ് പൂർത്തിയാക്കിയ മുൻ ഇന്ത്യൻ നായകനെ, സഹതാരങ്ങളും ആരാധകരും നൽകിയ ആസംശകൾ കാണാം.