scorecardresearch
Latest News

Happy Birthday Dada:ഓഫ് സൈഡിന്റെ ദൈവത്തിന് പിറന്നാൾ; ഗാംഗുലിക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം

2000ൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ഗെയിം ചെയ്ഞ്ചർ’ ആയാണ് ഗാംഗുലി അറിയപ്പെട്ടിരുന്നത്

Happy Birthday Dada:ഓഫ് സൈഡിന്റെ ദൈവത്തിന് പിറന്നാൾ; ഗാംഗുലിക്ക് ആശംസകളുമായി ക്രിക്കറ്റ് ലോകം

Happy Birthday Dada: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും നിലവിലെ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ഇന്ന് 49-ാം ജനദിനം ആഘോഷിക്കുകയാണ്. ഓഫ് സൈഡിന്റെ തമ്പുരാൻ എന്ന് അറിയപ്പെടുന്ന ഗാംഗുലിക്ക് സമൂഹ മാധ്യമങ്ങളിലൂടെ ക്രിക്കറ്റ് താരങ്ങളുടെയും ആരാധകരുടെയും ആശംസകൾ ഒഴുകുകയാണ്. വിരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ഋഷഭ് പന്ത് തുടങ്ങിയവരെല്ലാം ഗാംഗുലിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

2000ൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ‘ഗെയിം ചെയ്ഞ്ചർ’ ആയാണ് ഗാംഗുലി അറിയപ്പെട്ടിരുന്നത്. ദാദ എന്നും ബംഗാൾ രാജാവ്, ബംഗാൾ കടുവ, ഓഫ് സൈഡിന്റെ ദൈവം എന്നൊക്കെയാണ് ആരാധകർ ഗാംഗുലിയെ വിളിച്ചിരുന്നത്. ഇന്നലെ ജന്മദിനം ആഘോഷിച്ച ധോണിക്ക് ഉള്ളത് പോലെ വലിയ ഒരു ആരാധകവൃന്ദം തന്നെ സൗരവ് ഗാംഗുലിക്കും ഉണ്ട്. ലോർഡ്‌സിൽ ഷർട്ട് ഊരി വീശി ജയം ആഘോഷിച്ചതുൾപ്പെടെ ആരാധകർ ഇന്നും ഓർക്കുന്ന നിരവധി ക്രിക്കറ്റ് ഓർമ്മകൾ സമ്മാനിച്ച താരം കൂടിയാണ് ഗാംഗുലി.

കുൽദീപ് യാദവ്, ദിനേശ് കാർത്തിക്, ഹർഭജൻ, സെവാഗ് തുടങ്ങിയവർ ഗാംഗുലിക്ക് ട്വിറ്ററിലൂടെ ജന്മദിനാശംസ നേർന്നു. “ഇന്ത്യൻ ക്രിക്കറ്റിന് വേണ്ടി താങ്കൾ ചെയ്ത എല്ലാത്തിനും നന്ദി” എന്നാണ് കുൽദീപ് ട്വിറ്ററിൽ കുറിച്ചത്. “നിങ്ങളുടെ കീഴിൽ ഇന്ത്യക്ക് വേണ്ടി അരങ്ങേറാൻ കഴിഞ്ഞത് ഒരിക്കലും മറക്കില്ല” എന്നാണ് കാർത്തിക് ട്വിറ്ററിൽ ജന്മദിനാശംസ നൽകി കൊണ്ടു കുറിച്ചത്. “ദാദയുടെ ആഗ്രഹത്തിന്റെയും ഇച്ഛാശക്തിയുടെയും ഒപ്പമെത്താൻ കുറച്ചു പേർക്ക് മാത്രമേ സാധിക്കു എന്നായിരുന്നു” സെവാഗ് കുറിച്ചത്.

Read Also: Happy Birthday MSD: ഇന്ത്യയെ കൈപിടിച്ചുയർത്തിയ അഞ്ച് മഹി നിമിഷങ്ങൾ

ക്രിക്കറ്റ് താരങ്ങൾക്ക് പുറമെ ആരാധകരുടെ ആശംസകളും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. എംപിയും നടനുമായ സുരേഷ് ഗോപിയും ഗാംഗുലിക്ക് സമൂഹ മാധ്യമങ്ങളിലൂടെ ജന്മദിനാശംസകൾ നേർന്നു. “ഇന്ത്യൻ ടീമിന്റെ ഉന്നതിക്ക് പ്രധാന സംഭാവന നൽകിയ നായകൻ” എന്ന അടികുറിപ്പോടെ ഒരുമിച്ചുള്ള പഴയ ചിത്രം പങ്കുവച്ചുകൊണ്ടാണ് സുരേഷ് ഗോപി ആശംസ കുറിച്ചത്.

1972 ജൂലൈ 8ന് കൊൽക്കത്തയിലെ ഒരു രാജകുടുംബത്തിൽ ആയിരുന്നു ഗാംഗുലിയുടെ ജനനം. 1992ൽ ബ്രിസ്‌ബെയ്‌നിൽ വെസ്റ്റ് ഇൻഡീസിനു എതിരെ ഏകദിന മത്സരത്തിലൂടെ അരങ്ങേറിയ ഗാംഗുലി ഇന്ത്യക്കായി 311 ഏകദിനങ്ങളും 113 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. ഇന്ത്യയുടെ എക്കലത്തെയും മികച്ച ഇടംകൈ ബാറ്റ്‌സ്മാനായി അറിയപ്പെടുന്ന ഗാംഗുലി ഏകദിനത്തിൽ 11,363 റൺസും ടെസ്റ്റിൽ 7,212 റൺസും നേടിയിട്ടുണ്ട്. 2000ൽ ഇന്ത്യൻ നായകനായ ഗാംഗുലി 49 ടെസ്റ്റ് മത്സരങ്ങളിൽ 21 മത്സരങ്ങളും ജയിച്ച ഇന്ത്യയുടെഏറ്റവും മികച്ച ക്യപ്റ്റൻമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Happy birthday dada wishes pour in on sourav gangulys 49th birthday