Happy Birthday Dada: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകൻ സൗരവ് ഗാംഗുലിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ക്രിക്കറ്റ് ലോകം. ബിസിസിഐയുടെ പ്രസിഡന്റായി ഇപ്പോഴും ഇന്ത്യൻ ക്രിക്കറ്റിന്റെ തലപ്പത്ത് പ്രവർത്തിക്കുന്ന ഗാംഗുലിക്ക് സഹതാരങ്ങളും ശിഷ്യന്മാരുമെല്ലാം ആശംസ നേർന്നു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങൾ രാജ്യത്ത് തുടരുന്നതിനാൽ ഓൺലൈനിൽ തന്നെയാണ് ദാദയുടെ പിറന്നാൾ ആരാധകരും ആഘോഷമാക്കുന്നത്.
സമൂഹമാധ്യമങ്ങളിലെല്ലാം ദാദയോടുള്ള സ്നേഹവും ആരാധനയും വാക്കുകളിലും ചിത്രങ്ങളിലുമായി പ്രകടിപ്പിക്കുകയാണ് ആരാധകർ. ട്വിറ്ററിൽ #HappyBirthdayDada എന്ന ഹാഷ്ടാഗ് ഇതിനോടകം തന്നെ ട്രെൻഡിങ്ങിൽ ഇടംപിടിച്ചു കഴിഞ്ഞു.
തന്റെ പിൻഗാമിയായിരുന്ന ധോണിയുടെ പിറന്നാൾ ചൊവ്വാഴ്ച ക്രിക്കറ്റ് ലോകം ആഘോഷിച്ചതിന് പിന്നാലെയാണ് ദാദയുടെ പിറന്നാളും എത്തുന്നത്. ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട നായകന്മാരുടെ പിറന്നാളുകൾ തുടർച്ചയായ ആഘോഷദിനങ്ങളാണ് സമ്മാനിക്കുന്നത്.
#HappyBirthdayDada#DadaOpensWithMayank
The most awaited episode is out. DO NOT MISS this special segment where @mayankcricket gets @SGanguly99 to reveal some of the most fascinating behind the scenes stories.
https://t.co/RDNhQoP6pA pic.twitter.com/7vk0NTREmV
— BCCI (@BCCI) July 7, 2020
Happy birthday @SGanguly99 pic.twitter.com/Xredrn4oFz
— Mohammad Shami (@MdShami11) July 7, 2020
Happy birthday dada! From a great captain to a brilliant administrator, you have donned them magnificently. Hope you continue your good work for the betterment of Indian cricket… Godspeed. @SGanguly99 #HappyBirthdayDada pic.twitter.com/DMAogyHtvH
— Pragyan Ojha (@pragyanojha) July 8, 2020
Many more happy returns of the day @SGanguly99 . May you taste ever more success and receive more and more love. Have a great day and year ahead #HappyBirthdayDada pic.twitter.com/j53UUDerJE
— VVS Laxman (@VVSLaxman281) July 8, 2020
From a fine batsman to an outstanding captain & now leading Indian cricket on the whole—here’s wishing my favourite captain & mentor @SGanguly99 a very happy birthday. But FAULADI SEENA dikha ke aise kaun chadhta hai, Dada #HappyBirthdayDada pic.twitter.com/8PKZ3RwwtB
— Mohammad Kaif (@MohammadKaif) July 8, 2020
Shubho Jonmodin Dada @SGanguly99
A true inspiration for many! Lots of love and best wishes to you! Have a great #QuarantineBirthday! pic.twitter.com/rltgkcATMc
— Ishant Sharma (@ImIshant) July 8, 2020
Many more happy returns of the day @SGanguly99 , have a great year ahead and continue to inspire all of us. #Dada #birthdaywishes pic.twitter.com/ettnM8A4yN
— Ashwin (During Covid 19) (@ashwinravi99) July 8, 2020
Happy Birthday Dada@SGanguly99
The man who revolutionalized Indian cricket
Your contribution to cricket both as a player, and a captain will be admired by the generations to come!
Have a fabulous year ahead pic.twitter.com/QRM29CdN6C— Suresh Raina
ദാദ, കൊൽക്കത്തയുടെ രാജകുമാരൻ, ബംഗാൾ കടുവ, ഓഫ് സൈഡിലെ ദൈവം തുടങ്ങി വിശേഷണങ്ങൾ ഏറെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലിക്ക്. നിലവിൽ ബിസിസിഐ അധ്യക്ഷനായ ഗാംഗുലി കൊൽക്കത്തയിലെ രാജകുടുംബത്തിൽ 1972 ജൂലൈ എട്ടിനാണ് ജനിച്ചത്.
1983 ൽ ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം ആദ്യമായി നേടിത്തന്ന കപിൽ ദേവ്, 2011 ൽ ലോകകിരീടം നേടിത്തന്ന എം.എസ്.ധോണി എന്നിവർക്കൊപ്പമാണ് ഗാംഗുലിയെന്ന നായകന്റെ പേരും ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികൾ ഓർക്കുന്നത്. 2003 ലെ ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയെ നയിച്ചത് ഗാംഗുലിയാണ്. ഫൈനലിൽ കരുത്തരായ ഓസ്ട്രേലിയയോട് തോറ്റപ്പോൾ ഗാംഗുലിക്ക് നഷ്ടമായത് ലോകകിരീടം നേടിയ നായകനെന്ന വിശേഷണമാണ്.