ചരിത്രം കുറിച്ച് ഹനുമ വിഹാരി; ഈ നേട്ടം തിരുത്തി എഴുതാന്‍ ആര്‍ക്കും സാധിക്കില്ല

രണ്ട് റെക്കോർഡുകളാണ് വിഹാരി സ്വന്തമാക്കിയത്

നാഗ്പൂര്‍: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പേരെഴുതി ചേര്‍ത്ത് ഹനുമ വിഹാരി. ഇറാനി ട്രോഫിയില്‍ ഹാട്രിക്ക് സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് വിഹാരി സ്വന്തമാക്കിയത്. വിദര്‍ഭക്കെതിരായ മത്സരത്തിന്റെ നാലാം ദിനം സെഞ്ചുറി നേടിയതോടെയാണ് റസ്റ്റ് ഓഫ് ഇന്ത്യയുടെ താരമായ വിഹാരി ഈ നേട്ടം കൈവരിച്ചത്.

സെഞ്ചുറി നേട്ടത്തെ 150 ലെത്തിക്കുകയും ചെയ്തു വിഹാരി. കഴിഞ്ഞ വര്‍ഷവും റസ്റ്റ് ഓഫ് ഇന്ത്യക്കായി വിദര്‍ഭക്കെതിരെ ഇറാനി ട്രോഫിയില്‍ വിഹാരി സെഞ്ചുറി നേടിയിരുന്നു. അന്ന് 183 റൺസാണ് വിഹാരി സ്വന്തമാക്കിയത്. അന്ന് കളി സമനിലയില്‍ പിരിയുകയായിരുന്നു. വിദര്‍ഭക്കായി വസീം ജാഫര്‍ 286 റണ്‍സെടുത്തിരുന്നു. ഈ വര്‍ഷവും രഞ്ജി നേട്ടത്തിന്റെ തിളക്കത്തിലാണ് വിദര്‍ഭ എത്തിയിരിക്കുന്നത്.

ഇന്ത്യയ്ക്കായി കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെയാണ് വിഹാരി അരങ്ങേറിയത്. ഇന്നത്തെ സെഞ്ചുറിയോടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ശേഷം ഇറാനി ട്രോഫിയുടെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ താരവുമായി മാറി വിഹാരി.

ആദ്യ ഇന്നിങ്‌സില്‍ 114 റണ്‍സാണ് വിഹാരി നേടിയത്. വിഹാരിയുടെ സെഞ്ചുറിയുടെ ബലത്തില്‍ റസ്റ്റ് ഓഫ് ഇന്ത്യ 330 റണ്‍സാണ് വിദര്‍ഭക്ക് മുന്നിലുയര്‍ത്തിയത്. എന്നാല്‍ അക്ഷയ് കര്‍നെവാറിന്റെ സെഞ്ചുറി കരുത്തില്‍ വിദര്‍ഭ 425 റണ്‍സ് തിരിച്ചടിച്ചു. രണ്ടാം ഇന്നിങ്‌സില്‍ വിഹാരി സെഞ്ചുറി നേടിയപ്പോള്‍ നായകന്‍ അജിങ്ക്യ രഹാനെ 87 റണ്‍സെടുത്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Hanuma vihari creates history after scoring hatrick centuries in irani cup

Next Story
റണ്‍ ഔട്ടിനിടെ എല്‍ഗറുടെ ‘ഡാന്‍സിങ്’; അങ്ങാടിയില്‍ തോറ്റതിന് സ്റ്റമ്പിനോടോ?
The moderation of comments is automated and not cleared manually by malayalam.indianexpress.com