ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിനുവേണ്ടി കളിക്കുന്ന മിക്ക യുവാതരങ്ങളും ക്രിക്കറ്റിലേക്ക് എത്തിയത് സച്ചിൻ ടെൻഡുൽക്കർ എന്ന ഇതിഹാസത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി സച്ചിൻ തന്റെ ക്രിക്കറ്റ് കരിയറിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. കോഹ്‌ലിയെ പോലെ നിരവധി താരങ്ങളാണ് സച്ചിനെ കണ്ട് ക്രിക്കറ്റ് ലോകത്തേക്ക് എത്തിയത്. സച്ചിൻ കളിക്കുന്നതു കണ്ടാണ് താനും ക്രിക്കറ്റിലേക്ക് എത്തിയതെന്ന് പങ്കുവയ്‌ക്കുകയാണ് ഇന്ത്യൻ യുവതാരം ഹനുമ വിഹാരി.

Read Also: ദുരിതാശ്വാസ നിധി: പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി

സച്ചിൻ ടെൻഡുൽക്കറാണ് തന്നെ ഏറെ സ്വാധീനിച്ച താരമെന്ന് ഹനുമ വിഹാരി പറയുന്നു. സച്ചിൻ പുറത്താകുമ്പോൾ താൻ വളരെ വെെകാരികമായാണ് പ്രതികരിച്ചിരുന്നതെന്നും വിഹാരി പറയുന്നു. ക്രിക്‌ബസിനു നൽകിയ അഭിമുഖത്തിലാണ് ഹനുമ വിഹാരി ഇക്കാര്യം പറഞ്ഞത്. കുട്ടിക്കാലത്ത് സച്ചിൻ തനിക്കു വലിയ പ്രചോദനമായിരുന്നു എന്നും ഹനുമ വിഹാരി പറഞ്ഞു.

ഹനുമ വിഹാരി

Read Also: ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 13 ലക്ഷം പിന്നിട്ടു; മരണം 75,000

“സച്ചിൻ സർ എനിക്ക് വലിയ പ്രചോദനമായിരുന്നു. അദ്ദേഹത്തെ കണ്ടാണ് ഞാൻ ക്രിക്കറ്റ് കളിക്കാൻ ആരംഭിക്കുന്നത്. കുട്ടിക്കാലം തൊട്ടേ അദ്ദേഹത്തിന്റെ ബാറ്റിങ് കാണുമായിരുന്നു. സച്ചിന്റെ ബാറ്റിങ് ശെെലി എനിക്ക് ഭയങ്കര ഇഷ്‌ടമാണ്. തൊണ്ണൂറുകളിൽ അദ്ദേഹം ബാറ്റിങ് രാജാവായിരുന്നു. സച്ചിൻ ഔട്ടാകുമ്പോൾ എല്ലാം ഞാൻ കരയും. ടിവി ഓഫ് ചെയ്യും. അത്രത്തോളം സങ്കടമുള്ള കാര്യമാണത്. ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും ഇതിഹാസ തുല്യനായ താരമാണ് അദ്ദേഹം.” ഹനുമ വിരാഹി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook