മഴ വീണ ട്രാക്കില്‍ ‘മിന്നലായി’ ഹാമിള്‍ട്ടണ്‍; ‘അത്ഭുത വിജയത്തില്‍’ അന്വേഷണം പ്രഖ്യാപിച്ചു

ജര്‍മ്മന്‍ ഗ്രാന്‍ഡ് പിക്സ് കാറോട്ട മത്സരത്തില്‍ 14ാം നിരയില്‍ നിന്നും ഓട്ടം ആരംഭിച്ച ഹാമിള്‍ട്ടണ്‍ ഹൊക്കനൈം സ്റ്റേഡിയത്തില്‍ അത്ഭുതം കാട്ടിയാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്

മഴ തകര്‍ത്ത് പെയ്ത ഫോര്‍മുല വണ്‍ ജര്‍മ്മന്‍ ഗ്രാന്‍ഡ് പിക്സ് കാറോട്ട മത്സരത്തില്‍ ലൂയിസ് ഹാമിള്‍ട്ടണ് ജയം. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് നിയന്ത്രണം നഷ്ടപ്പെട്ട മത്സരത്തില്‍ 17 പോയന്റോടെയാണ് ഹാമിള്‍ട്ടന്റെ വിജയം. 14ാം നിരയില്‍ നിന്നും ഓട്ടം ആരംഭിച്ച ഹാമിള്‍ട്ടണ്‍ ഹൊക്കനൈം സ്റ്റേഡിയത്തില്‍ അത്ഭുതം കാട്ടിയാണ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്.

മഴ കനത്തതോടെ സച്ച്സ് കര്‍വ് ഹെയര്‍പിന്‍ വളവില്‍ വെച്ച് വെറ്റലിന്റെ നിയന്ത്രണം നഷ്ടമായി. പരസ്യ ബോര്‍ഡിലിടിച്ച് അദ്ദേഹം പുറത്തുപോയി. 8 പോയന്റ് ലീഡുമായി മുന്നിലെത്തിയിരുന്ന വെറ്റല്‍ മത്സരം തുടങ്ങിയപ്പോള്‍ 17 പോയന്റ് പിന്നിലായി. 143ം സ്ഥാനത്ത് നിന്ന് തുടങ്ങിയ ഹാമിള്‍ട്ടണ്‍ അപ്രതീക്ഷിത വിജയമാണ് അവസാന നിമിഷം നേടിയത്. ജര്‍മ്മനിയിലെ നാലാമത്തെ വിജയമാണ് ഹാമിള്‍ട്ടണ്‍ സ്വന്തമാക്കിയത്.

മെഴ്സീഡസ് താരം വാള്‍ട്ടേരി ബോട്ടാസ് ആണ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഫെരാരി താരം കിമി റൈക്കണന്‍ മൂന്നാം സ്ഥാനത്തെത്തി. എന്നാല്‍ അവസാന നിമിഷം പിറ്റ് ലൈന്‍ എന്‍ട്രിയും ട്രാക്കും കടന്ന് ഹാമിള്‍ട്ടണ്‍ കാറോടിച്ചെന്ന് പരാതി ഉയര്‍ന്നു. തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ച അധികൃതര്‍ ഹാമിള്‍ട്ടണോട് ഹാജരായി വിശദീകരണം നല്‍കാന്‍ അറിയിച്ചു. ട്രാക്കിന് പുറത്തെ പുല്ലിന്‍ നിന്നും വേര്‍തിരിക്കുന്ന പിറ്റ് ലൈനിലാണ് ഹാമിള്‍ട്ടന്റെ കാര്‍ കയറിയത്.

ഫോര്‍മുല വണ്‍ അന്താരാഷ്ട്ര നിയമമാണ് ഇതോടെ ഹാമിള്‍ട്ടണ്‍ ലംഘിച്ചതെന്നാണ് വിവരം. മറ്റൊരു വാഹനത്തിന്റെ ഇടിയോ മറ്റ് സ്വാദീനമോ ഇല്ലാതെ ട്രാക്ക് കടക്കുന്നത് നിയമലംഘനമാണ്. നിയമലംഘനം സ്ഥിരീകരിച്ചാല്‍ ഹാമിള്‍ട്ടണെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാവും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Hamiltons german grand prix win under investigation

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express