/indian-express-malayalam/media/media_files/uploads/2019/01/virat-kohli.jpg)
ഓസ്ട്രേലിയയിൽ ചരിത്ര നേട്ടമാണ് ഇന്ത്യൻ ടീം കൈവരിച്ചത്. ആദ്യമായാണ് ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ടീം ടെസ്റ്റ് പരമ്പര നേടുന്നത്. ഇന്ത്യയുടെ ചരിത്ര നേട്ടം ക്രിക്കറ്റ് ആരാധകർക്കും മുൻ ഇന്ത്യൻ താരങ്ങൾക്കും അഭിമാനമേകുന്നതാണ്.
ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ബോർഡർ-ഗാവസ്കർ ട്രോഫി ഉയർത്തിയതു കണ്ടപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞുപോയെന്നാണ് മുൻ ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗാവസ്കർ പറഞ്ഞിരിക്കുന്നത്. ''ഇന്ത്യൻ ടീം കപ്പുയർത്തിയത് കണ്ടപ്പോൾ എനിക്ക് അഭിമാനം തോന്നി. എന്റെ കണ്ണുകൾ നിറഞ്ഞു, കാരണം അതൊരു ചരിത്ര നിമിഷമാണ്. ആ സമയത്ത് എനിക്ക് അവിടെ ഉണ്ടാകാൻ സാധിച്ചിരുന്നുവെങ്കിൽ ഒരുപാട് സന്തോഷിച്ചേനെ. കാരണം ആദ്യമായാണ് ഓസ്ട്രേലിയൻ മണ്ണിൽ വച്ച് ഓസ്ട്രേലിയയെ ഇന്ത്യ തോൽപ്പിക്കുന്നത്. ഇന്ത്യ വിജയിച്ചതും കപ്പ് ഉയർത്തിയതും മനോഹര കാഴ്ചയായിരുന്നു,'' ഗാവസ്കർ ഇന്ത്യ ടുഡേയോട് പറഞ്ഞു.
ബോർഡർ ഗാവസ്കർ പരമ്പരയിലെ സമ്മാനദാന ചടങ്ങിൽ സുനിൽ ഗാവസ്കർ സ്ഥിരം സാന്നിധ്യമാണ്. 1996 മുതലാണ് ട്രോഫിക്കായി ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര കളിച്ചു തുടങ്ങിയത്. ടെസ്റ്റിൽ 10,000 ത്തിലധികം റൺസ് നേടിയ അലൻ ബോർഡറിനോടും സുനിൽ ഗാവസ്കറിനോടുമുള്ള ആദര സൂചകമായാണ് ഇരുവരുടെയും പേര് ട്രോഫിക്ക് നൽകിയത്. എന്നാൽ സിഡ്നിയിലെ ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ക്രിക്കറ്റ് ഓസ്ട്രേലിയ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയെത്തുടർന്നാണ് ഗാവസ്കറിന് സമ്മാനദാന ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിക്കാതെ പോയത്. സമ്മാനദാന ചടങ്ങിലേക്ക് ഗാവസ്കറിനെ ക്രിക്കറ്റ് ഓസ്ട്രേലിയ ക്ഷണിച്ചിരുന്നില്ല.
Some happy faces in the dressing room post the Historic win #TeamIndia#AUSvINDpic.twitter.com/nVosuIEwlt
— BCCI (@BCCI) January 7, 2019
ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ആദ്യ പരമ്പര നേട്ടത്തിന് വേണ്ടി ഇന്ത്യ കാത്തിരുന്നത് പതിറ്റാണ്ടുകളും 12 പര്യടനങ്ങളുമാണ്. സൗരവ് ഗാംഗുലിയും ധോണിയുമെല്ലാം പരാജയപ്പെട്ടിടത്താണ് കോഹ്‍ലിക്ക് കീഴിൽ ഇന്ത്യ ഓസ്ട്രേലിയയിൽ ചരിത്രമെഴുതിയത്.
ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ പരമ്പര നേടുന്ന അഞ്ചാമത്തെ മാത്രം സന്ദർശക രാജ്യമാണ് ഇന്ത്യ. ഇതിന് മുമ്പ് ഇംഗ്ലണ്ട്, വിൻഡീസ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ മാത്രമാണ് ഓസ്ട്രേലിയയിൽ അവർക്കെതിരെ പരമ്പര നേടിയിട്ടുള്ളത്.
ഒരു ഏഷ്യൻ രാജ്യം ഓസ്ട്രേലിയയിൽ പരമ്പര സ്വന്തമാക്കുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ 71 വർഷങ്ങൾക്കിടയിൽ ഏഷ്യൻ രാജ്യങ്ങൾ മാത്രം 31 പരമ്പരകളിലായി 98 ടെസ്റ്റ് മത്സരങ്ങൾ കളിച്ചെങ്കിലും ഒടുവിൽ ലക്ഷ്യത്തിലെത്താൻ സാധിച്ചത് ഇന്ത്യക്ക് മാത്രമാണ്. ഓസ്ട്രേലിയയിൽ ടെസ്റ്റ് കളിക്കുന്ന ഏഷ്യയിൽ നിന്നുള്ള 29-ാമത്തെ നായകനാണ് വിരാട് കോഹ്‍ലി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us