ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോഴും സഞ്ജു സാംസണ് ദേശീയ ടീമില്‍ സ്ഥിരമായി ഇടം ലഭിക്കാത്തത് ആരാധകരെ നിരാശരാക്കുന്നു. ഏറ്റവും ഒടുവില്‍ ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഏഷ്യ കപ്പ് ടീമിലും സഞ്ജുവിന് ഇടം കിട്ടിയില്ല. രോഹിത് ശര്‍മ നയിക്കുന്ന പതിനഞ്ചംഗ ടീമില്‍ കെ എല്‍ രാഹുലും വിരാട് കൊഹ്ലിയും ഉള്‍പ്പെടെയുള്ള പരിചയ സമ്പന്നര്‍ ഇടം നേടിയപ്പോള്‍ താരം തഴയപ്പെട്ടു.
എന്നാല്‍ ടി20 ലോകപ്പ് ടീമിലും സഞ്ജുവിന് സ്ഥാനമുണ്ടാകില്ലെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ പ്രവചനം. ടീമില്‍ പരിചയ സമ്പന്നരുടെയും ഓള്‍റൗണ്ടര്‍മാരുടെയും സ്വധീനമാണ് ഇതിന് കാരണമായി പറയുന്നത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ മുധ്യനിര സ്ഥാനത്തേക്കുള്ള മത്സരത്തില്‍ സഞ്ജു സാംസണ്‍ പിന്നിലാണെന്ന് മുന്‍ താരവും ക്രിക്കറ്റ് നിരീക്ഷകനുമായ ആകാശ് ചോപ്ര കണക്ക് കൂട്ടുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കിട്ട ഒരു വീഡിയോയില്‍ ടി 20 മത്സരങ്ങളില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും താരം ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയില്ലെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
സഞ്ജുവിനെ സംബന്ധിച്ച് ആരാധകര്‍ ഏറെയുണ്ട്, വിദേശത്ത് പോലും, അവര്‍ ഇന്റര്‍നെറ്റില്‍ വളരെ സജീവമാണ്. എന്നാല്‍ ലോകപ്പ് ടീമില്‍ ഇടം നേടുന്നതിനുള്ള മത്സരത്തില്‍ സഞ്ജു സാംസണ്‍ അല്‍പ്പം പിന്നിലാണെന്ന് എനിക്ക് തോന്നുന്നു. ആറ് മത്സരങ്ങളില്‍ നിന്ന് 44 ശരാശരിയില്‍ 158 സ്ട്രൈക്ക് റേറ്റും ഉണ്ട് താരത്തിന്. കുറച്ച് അവസരങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളൂവെങ്കിലും അവയില്‍ മികച്ച ഇന്നിങ്സുകളും ഉണ്ടായിരുന്നു. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ കൂടിയായ സഞ്ജു ഐപിഎല്ലില്‍ മാന്യമായ പ്രകടനം നടത്തിയെന്ന് സമ്മതിക്കുമ്പോഴും സഞ്ജുവിന്റെ ബലഹീനതകളും ചോപ്ര ചൂണ്ടിക്കാട്ടി.
ഐപിഎലില്‍ 458 മത്സരങ്ങളിലെ 17 മത്സരങ്ങളില്‍ 28 ശരാശരിയില്‍ കളിച്ചു, എന്നാല്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ആദ്യം ഇറങ്ങുമ്പോള്‍ മാത്രമാണ് സഞ്ജുവിന് നന്നായി കളിക്കാന്‍ സാധിക്കുന്നത്. പക്ഷേ അദ്ദേഹത്തിന് 147 എന്ന മികച്ച സ്ട്രൈക്ക് റേറ്റ് ഉണ്ട്. ചോപ്ര പറഞ്ഞു. ഇന്ത്യന്‍ ടീമിന് ഇതിനകം തന്നെ ടോപ് ഓര്‍ഡറില്‍ മികച്ച പ്രതിഭകളുണ്ട്. വിരാട് കൊഹ്ലി, കെ എല്‍ രാഹുല്‍ എന്നിവരെ പോലെയുള്ള താരങ്ങള്‍ കൂടി ടീമില്‍ തിരിച്ചെത്തിയതിനാല്‍ സഞ്ജു സാംസണിന് ഇന്ത്യന്‍ സെലക്ടര്‍മാരുടെ പ്രീതി സമ്പാദിക്കാന്‍ കഴിഞ്ഞേക്കില്ലെന്നും ചോപ്ര പറഞ്ഞു.