ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച റൺവേട്ടക്കാരനെന്ന റെക്കോർഡ് ന്യൂസിലൻഡ് താരം മാർട്ടിൻ ഗുപ്റ്റിലിന്. 2140 റൺസ് എന്ന ബ്രൻഡൻ മക്കല്ലത്തിന്റെ റെക്കോർഡാണ് ഗുപ്റ്റിൽ (2188) തകർത്തത്. ഓസ്ട്രേലിയക്കെതിരായ ട്വന്രി-20 മൽസരത്തിനിടെയാണ് ഗുപ്റ്റിൽ മക്കല്ലത്തിന്റെ റെക്കോർഡ് മറികടന്നത്. കങ്കാരുപ്പടയ്ക്കെതിരായ മൽസരത്തിൽ 54 പന്തിൽ 105 റൺസാണ് താരം അടിച്ച്കൂട്ടിയത്.

ഈഡൻപാർക്കിൽ നടന്ന മൽസരത്തിൽ ഓപ്പണറായി ഇറങ്ങിയ മാർട്ടിൻ ഗുപ്റ്റിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. 6 ഫോറുകളും 9 സിക്സറുകളും അടക്കം 105 റൺസാണ് ഗുപ്റ്റിൽ നേടിയത്. 49 പന്തിൽ നിന്നാണ് ഗുപ്റ്റിൽ മൂന്നക്കം പിന്നിട്ടത്. ട്വന്റി-20യിൽ ഒരു ന്യൂസിലൻഡ് താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന നേട്ടവും ഗുപ്റ്റിൽ സ്വന്തമാക്കി.

തന്റെ റെക്കോർഡ് തകർത്ത ഗുപ്റ്റിലിനെ ബ്രൻഡൻ മക്കല്ലം അഭിനന്ദിച്ചു. അർഹിക്കുന്ന നേട്ടമാണ് ഗുപ്റ്റിൽ സ്വന്തമാക്കിയതെന്നും ഇനിയുമേറെ റെക്കോർഡുകൾ താരം സ്വന്തമാക്കട്ടെയെന്നും മക്കല്ലം ട്വിറ്ററിൽ കുറിച്ചു.

ട്വന്റി-20യിലെ മികച്ച റൺവേട്ടക്കാർ

മാർട്ടിൻ ഗുപ്റ്റിൽ- 2188 റൺസ്

ബ്രൻഡൻ മക്കല്ലം- 2140 റൺസ്

വിരാട് കോഹ്‌ലി- 1956 റൺസ്

തിലക്‌രത്നെ ദിൽഷൻ- 1889 റൺസ്

ഷോയ്ബ് മാലിക്- 1821 റൺസ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook