/indian-express-malayalam/media/media_files/2025/12/29/gukesh-d-blitz-loss-2025-12-29-21-02-55.jpg)
Source: FIDE, X
ലോക ചാമ്പ്യൻ ഗുകേഷിനെ വേൾഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിൽ തോൽപ്പിച്ച് 12 വയസുകാരനായ സെർജി സ്ക്ലോക്കിൻ. ബ്ലിറ്റ്സ് ഫോർമാറ്റ് ഗുകേഷിന്റെ കരുത്തുറ്റ മേഖലയല്ല. പക്ഷേ ക്ലാസിക്കൽ ചെസിൽ 2750ന് മുകളിൽ റേറ്റിംഗുള്ള സൂപ്പർ ഗ്രാൻഡ്‌മാസ്റ്ററായ ഗുകേഷിനെ ഗ്രാൻഡ്‌മാസ്റ്റർ പദവിക്ക് രണ്ട് പടികൾ താഴെയുള്ള ഫിഡെ മാസ്റ്ററായ സ്ക്ലോക്കിൻ പരാജയപ്പെടുത്തിയതാണ് ശ്രദ്ധേയമാകുന്നത്.
സമയക്കുറവ് സൃഷ്ടിച്ച സമ്മർദം കാരണം ഗുകേഷിൽ നിന്ന് വന്ന അബദ്ധമാണ് ഇന്ത്യൻ കൗമാര ചാമ്പ്യന്റെ തോൽവിക്ക് കാരണമായത്.ഗുകേഷും സ്ക്ലോക്കിനും തമ്മിലുള്ള ബ്ലിറ്റ്സ് റേറ്റിംഗിൽ വലിയ വ്യത്യാസമുണ്ടായിരുന്നു. 2628 ആണ് ഗുകേഷിന്റെ ബ്ലിറ്റ്സ് റേറ്റിംഗ്. 2400 ആണ് സ്ക്ലോക്കിന്റെ റേറ്റിംഗ്. ഇരുവരും തമ്മിൽ റേറ്റിംഗിൽ 228 പോയിന്റിന്റെ വ്യത്യാസമുണ്ട്.
​വേൾഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം റൗണ്ടിലായിരുന്നു ഗൂകേഷിന്റെ ഈ അപ്രതീക്ഷിത തോൽവി. റൂക്കുകൾ (rooks) കൈമാറ്റം ചെയ്ത് കളി സമനിലയിലാക്കാൻ ശ്രമിക്കുന്നതിന് പകരം, വിജയം ലക്ഷ്യമിട്ട് മുൻപോട്ട് പോകാൻ ആണ് ഗുകേഷ് തീരുമാനിച്ചത്. ഇത് തോൽവിക്ക് കരണമായി.
Also Read: വൈഭവ് സൂര്യവൻഷി ക്യാപ്റ്റൻ; അണ്ടർ 19 ലോകകപ്പ്, ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ സ്ക്വാഡ്
ഗുകേഷിന്റെ 70-ാം നീക്കമാണ് പിഴച്ചത്. കറുത്ത കരുക്കളുമായി കളിച്ചിരുന്ന ഗുകേഷിന്റെ പക്കൽ അപ്പോൾ വെറും 8 സെക്കൻഡുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സ്ക്ലോക്കിന്റെ പക്കൽ 13 സെക്കൻഡും ഉണ്ടായിരുന്നു. 70ാം നീക്കത്തിൽ സ്ക്ലോക്കിൻ ഒരു റൂക്ക് എക്സ്ചേഞ്ചിന് അവസരം നൽകി. ആ സമയത്ത് ഗുകേഷിന് ഒരു പോൺ (pawn) കുറവായിരുന്നു. അതിനാൽ തന്നെ, ആ എക്സ്ചേഞ്ച് സ്വീകരിച്ച് കളി സമനിലയിലാക്കുന്നതായിരുന്നു ഗുകേഷിനെ സംബന്ധിച്ച് ഉചിതമായിരുന്നത്.
Also Read: ഗ്രൗണ്ടിൽ കുഴഞ്ഞു വീണു; ബംഗ്ലാദേശ് ക്രിക്കറ്റ് പരിശീലകന് ദാരുണാന്ത്യം
പക്ഷേ 70, Rf4 എന്ന നീക്കത്തിലൂടെ കളി തുടരുകയാണ് ഗുകേഷ് ചെയ്തത്. വൈകാതെ തന്നെ ഗുകേഷിന് ഒരു പോണും (pawn) ഒരു ബിഷപ്പും (bishop) നഷ്ടമായി. 10 നീക്കങ്ങൾക്ക് ശേഷം ബോർഡിലുണ്ടായിരുന്ന തന്റെ അവസാന പോണും നഷ്ടപ്പെട്ടതോടെ ഗുകേഷ് തോൽവി സമ്മതിച്ചു.
Read More: Sanju Samson: സഞ്ജു സിഎസ്കെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക്; ഋതുരാജിന് 2026 സീസൺ നിർണായകം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us