/indian-express-malayalam/media/media_files/ldzHBYyrfhWIugAJQgPZ.jpg)
ഇടങ്കയ്യന്‍ കീറണ്‍ പൊള്ളാര്‍ഡ് എന്നാണ് യുവതാരത്തെ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ വിശേഷിപ്പിച്ചത് (Photo: X/ cricketgully)
ഗുജറാത്ത് ടൈറ്റൻസ് താരം റോബിൻ മിൻസിന് ബൈക്കപകടത്തിൽ പരുക്കേറ്റു. ഇത്തവണത്തെ ഐപിഎല്ലിൽ 3.60 കോടി രൂപയ്ക്കാണ് താരത്തെ ​ഗുജറാത്ത് സ്വന്തമാക്കിയത്. ജാർഖണ്ഡിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റർ റോബിൻ മിൻസ് വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട താരമാണ്. ഇടങ്കയ്യന്‍ കീറണ്‍ പൊള്ളാര്‍ഡ് എന്നാണ് മിന്‍സിന്‍റെ യുവതാരത്തെ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ പണ്ടൊരിക്കൽ വിശേഷിപ്പിച്ചത്.
കവാസാക്കിയുടെ സൂപ്പർ ബൈക്ക് ഓടിക്കുന്നതിനിടെയാണ് താരത്തിന് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. താരം ആശുപത്രിയിൽ നിരീക്ഷണത്തിലാണെങ്കിലും പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. താരത്തിന്റെ വലത് കാൽമുട്ടിന് പരിക്കുണ്ട്. വെടിക്കെട്ട് ബാറ്റർക്ക് ഈ സീസണിൽ ഇനി കളിക്കാനാകുമോയെന്ന് വ്യക്തമല്ല.
ജാർഖണ്ഡിൽ നിന്നുള്ള ഇന്ത്യൻ മുൻ താരം എം എസ് ധോണിയുടെ കടുത്ത ആരാധകനാണ് റോബിൻ മിൻസ്. ഇടംകൈയ്യൻ ബാറ്റർ ഇത്തവണത്തെ ഐപിഎല്ലിൽ മികച്ച ഇംപാക്ട് താരമാകുമെന്ന പ്രതീക്ഷയിലാണ്. ജാര്‍ഖണ്ഡിലെ ഗുംല ജില്ലക്കാരനായ മിന്‍സിനെ മുംബൈ ഇന്ത്യന്‍സ് നേരത്തെ ലണ്ടനില്‍ പരിശീലനത്തിന് അയച്ചതോടെയാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്.
സൈന്യത്തില്‍ നിന്ന് വിരമിച്ച റോബിന്‍ മിന്‍സിന്‍റെ പിതാവ് ഫ്രാന്‍സിസ് മിന്‍സ് റാഞ്ചിയിലെ ബിര്‍സാ മുണ്ട വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയാണ്. റാഞ്ചി ടെസ്റ്റിന് ശേഷം ധരംശാലയിലേക്ക് പോകുമ്പോള്‍ ഇന്ത്യന്‍ ടീം അംഗവും ഗുജറാത്ത് ടൈറ്റന്‍സ് നായകനുമായ ശുഭ്മാന്‍ ഗില്‍ ഫ്രാന്‍സിസ് മിന്‍സുമായി കൂടിക്കാഴ്ച നടത്തിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.
Read More
- 'ബൂം ബൂം ബുമ്ര' തിരിച്ചെത്തും; അഞ്ചാം ടെസ്റ്റിൽ യുവതാരത്തെ പുറത്താക്കും
- ബി.സി.സി.ഐയുടെ നിർദ്ദേശങ്ങൾക്ക് പുല്ലുവില; ഈ മുംബൈ താരം ഇതെന്ത് ഭാവിച്ചാ?
- സഞ്ജു സാംസൺ അവസാന രഞ്ജി ട്രോഫി മത്സരം കളിക്കില്ല; കാരണമിതാണ്
- കോഹ്ലിക്ക് ആദ്യ രണ്ട് ടെസ്റ്റുകൾ നഷ്ടമായതിന്റെ കാരണമിതാണ്; വിവരം പുറത്തുവിട്ട് എബി ഡിവില്ലിയേഴ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us