ഇന്ത്യയ്ക്ക് മൂന്ന് ഐസിസി കിരീടങ്ങളും നേടിത്തന്ന നായകനാണ് എംഎസ് ധോണി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാൾ. കളിമൈതാനത്തെ പ്രകടനംകൊണ്ട് മാത്രമല്ല ശാന്തമായ സ്വഭാവംകൊണ്ടും ഏവരെയും സ്വാധീനിച്ച താരമാണ് ധോണി. അതുകൊണ്ട് തന്നെ ധോണിയുമായി ഒത്തുപോകാൻ സാധിക്കാത്ത ഒരാൾ ലോക ക്രിക്കറ്റിൽ ഉണ്ടാകുമോയെന്ന കാര്യം സംശയമാണെന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ നായകനും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ഡയറക്ടറുമായ ഗ്രെയിം സ്മിത്ത് പറയുന്നത്.
Also Read: അഫ്‌ഗാനിസ്ഥാൻ ലോകകപ്പ് നേടിയതിന് ശേഷമേ വിവാഹം ചെയ്യൂ: റാഷിദ് ഖാൻ
” ധോണിയുമായി ചേർന്ന് പോകാൻ സാധിക്കാത്ത ഒരാൾ ക്രിക്കറ്റ് ലോകത്ത് ഉണ്ടാകുമോയെന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. സ്വന്തം കാര്യം നോക്കുന്ന ഒരാൾ, ശാന്തനായ വ്യക്തി, എല്ലാവരെയും ചേർത്തു നിർത്തുന്ന വ്യക്തി,” ഗ്രെയിം സ്മിത്ത് പറഞ്ഞു.
Also Read: കഷ്ടപ്പെട്ടത് ഗാംഗുലി, ധോണിയുടേത് ഭാഗ്യം; എല്ലാ നേട്ടങ്ങൾക്കും കാരണം അന്നത്തെ മികച്ച ടീമെന്ന് ഗംഭീർ
എംഎസ് ധോണി വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാരയും അഭിപ്രായപ്പെട്ടു. ഒരിക്കൽ കൊളമ്പോയിലെത്തിയപ്പോൾ ധോണിയും യുവരാജും തന്റെ വീട്ടിൽ വന്ന അനുഭവത്തെക്കുറിച്ചും സംഗക്കാര വാചാലനായി. “ഞങ്ങൾ ഒന്ന് ഒരുപാട് സംസാരിച്ചു, നമുക്ക് വളരെയധികം അടുക്കാൻ സാധിക്കുന്ന ആളാണ് ധോണി,” സംഗക്കാര കൂട്ടിച്ചേർത്തു.
Also Read: ടോം മൂഡിയുടെ ലോക ടി20 ഇലവനെ രോഹിത് നയിക്കും; ടീമിൽ നാല് ഇന്ത്യൻ താരങ്ങൾ
മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെക്കുറിച്ചും ഇരുവരും സംസാരിച്ചു. ധോണിയെപോലെ തന്നെ അടുത്ത്ഇടപഴകാൻ സാധിക്കുന്ന വ്യക്തിയാണ് ഗാംഗുലിയെന്ന് സ്മിത്ത് പറഞ്ഞു. “ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോൾ ഞങ്ങൾ ടെലിഫോൺ വഴി സൗരവ് ഗാംഗുലിയുമായി നിരന്തരം സംസാരിക്കാറുണ്ട്. അദ്ദേഹവും എപ്പോഴും ശാന്തനാണ്. രണ്ടുപേരോടും (ധോണി) ഒരുപാട് ബഹുമാനം,” സ്മിത്ത് പറഞ്ഞു. ഗാംഗുലിയിലെ നായകൻ തന്നെയും സ്വാധീനിച്ചിട്ടുണ്ടെന്ന് സംഗക്കാരയും.