കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സും ജിസിഡിഎയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഹോം ഗ്രൗണ്ടായ കൊച്ചി വിടാൻ കേരള ബ്ലാസ്റ്റേഴ്സ് നീക്കം ആരംഭിച്ചതിന് പിന്നാലെയാണ് സർക്കാർ പ്രശ്നപരിഹാരത്തിന് സമിതിയെ നിയോഗിച്ചത്. പ്രശ്നപരിഹാരത്തിനായി ബുധനാഴ്ച കായികമന്ത്രി ഇ.പി. ജയരാജന്റെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
Also Read: റോബിൻ ഉത്തപ്പയുടെ കരുത്തിൽ കേരളം; വിദർഭയ്ക്കെതിരെ തകർപ്പൻ ജയം
സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന് കുമാര്‍, സ്പോര്‍ട്സ് ഡയറക്ടര്‍ ജെറോമി ജോര്‍ജ് എന്നിവരാണ് സമിതി അംഗങ്ങള്‍. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഹോം മത്സരത്തിന് മുമ്പ് പ്രശ്നം പരിഹരിക്കാനും സമിതിക്ക് നിർദേശം നൽകി. ഡിസംബർ ഒന്നിന് ഗോവയ്ക്കെതിരെയാണ് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഹോം മത്സരം.
Also Read: ലോകകപ്പ് യോഗ്യത: അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് വിജയം അത്ര എളുപ്പമാകില്ല
വരും ദിവസങ്ങളിൽ തന്നെ ചർച്ചകൾ ആരംഭിക്കനാണ് സമിതി നീക്കം. കൊച്ചി കോർപ്പറേഷൻ, ജിസിഡിഎ, കെഎഫ്എ, സ്പോർട്സ് കൗൺസിൽ എന്നിവരുമായി സമിതി ചർച്ച നടത്തും. ബ്ലാസ്റ്റേഴ്സിന് കൊച്ചിയില്‍ തുടരാന്‍വേണ്ട സാഹചര്യമൊരുക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
Also Read: ബംഗ്ലാദേശിന്റെ മുനയൊടിച്ച് ഇന്ത്യൻ പേസർമാർ; ഇൻഡോറിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം
കേരള ബ്ലാസ്റ്റേഴ്സിന് ദീർഘകാലത്തേക്ക് സ്റ്റേഡിയം വാടകയ്ക്ക് നൽകുമ്പോൾ മറ്റു മത്സരങ്ങൾ ഇവിടെ നടത്താൻ സാധിക്കില്ലെന്നാണ് ജിസിഡിഎയുടെ വാദം. അറ്റകുറ്റപണികൾ സംബന്ധിച്ചും ഇരുകൂട്ടരും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്ന് മാറ്റാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങിയത്.