Latest News

ഐഎസ്എൽ പ്രായത്തട്ടിപ്പ്; ഗൗരവ് മുഖിക്ക് സസ്പെൻഷൻ

ബെംഗളൂരുവിനെതിരെ ഗോൾ നേടുമ്പോൾ താരത്തിന് 16 വയസാണെന്ന് ഐഎസ്എല്‍ രേഖകള്‍ പറയുന്നത്. എന്നാൽ മുഖിക്ക് 19 വയസോ അതിന് മുകളിലോ പ്രായമുണ്ടെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത് ആരോപണം

ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രായത്തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിൽ ജംഷഡ്പൂർ എഫ് സിയുടെ യുവതാരം ഗൗരവ് മുഖിക്ക് സസ്പെൻഷൻ. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതിയാണ് മുഖിയെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. നവംബർ 24ന് ഗൗരവിനോട് സമിതിക്ക് മുന്നിൽ വാദം കേൾക്കാൻ ഹജരാകാൻ അവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ അന്തിമ തീരുമാനം വരുന്നത് വരെ മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരേ ദിവസം തന്നെ രണ്ട് വാർത്തകൾ സൃഷ്ടിച്ച താരമാണ് ഗൗരവ് മുഖി. ബെംഗളൂരുവിനെതിരായ തങ്ങളുടെ രണ്ടാം മത്സരത്തിൽ സൂപ്പർ സബ്ബായി ഇറങ്ങി ജംഷ്ഡ്പൂരിന് സമനില ഗോൾ നേടിയാണ് ഗൗരവ് മുഖി ആദ്യം വാർത്തയിൽ ഇടം പിടിക്കുന്നത്. പിന്നാലെ ഐഎസ്എല്ലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പട്ടവും. ഇത് വ്യജമാണെന്ന് വാർത്തകൾ വന്നതോടെയാണ് ഗൗരവ് വിവാദത്തിലാകുന്നത്.

ബെംഗളൂരുവിനെതിരെ ഗോൾ നേടുമ്പോൾ താരത്തിന് 16 വയസാണെന്ന് ഐഎസ്എല്‍ രേഖകള്‍ പറയുന്നത്. എന്നാൽ മുഖിക്ക് 19 വയസോ അതിന് മുകളിലോ പ്രായമുണ്ടെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത് ആരോപണം.

2015ല്‍ നടന്ന ദേശീയ അണ്ടര്‍ 15 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡിന്റെ താരമായിരുന്നു ഗൗരവ്. ഈ ടൂര്‍ണമെന്റില്‍ ചാംപ്യന്‍മാരായ ജാര്‍ഖണ്ഡില്‍ നിന്നും പ്രായ തട്ടിപ്പ് നടത്തിയതിനാല്‍ എഐഎഫ്എഫ് കിരീടം തിരിച്ച് വാങ്ങുരയായിരുന്നു. പ്രായത്തട്ടിപ്പ് നടത്തിയെന്ന് ജാര്‍ഖണ്ഡ് ഫുട്ബോള്‍ അസോസിയേഷന്‍ കുറ്റസമ്മതം നടത്തിയ താരങ്ങളുടെ കൂട്ടത്തില്‍ ഗൗരവിന്റെ പേരുമുണ്ടായിരുന്നുവെന്നാണ് ഇവരുടെ വാദം.

2015ല്‍ തന്നെ 15 വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടെന്ന് ഇവര്‍ വാദിക്കുന്നു. അതേസമയം, 2015ല്‍ തന്നെ 16 വയസ്സ് എങ്കിലും ഉണ്ടെന്ന് തെളിഞ്ഞ ഗൗരവ് മുഖി എങ്ങനെയാണ് 2018ലും 16-ാം വയസ്സില്‍ തന്നെ നില്‍ക്കുന്നത് എന്നതാണ് ആരാധകരുടെ ചോദ്യം. ബെംഗളൂരുവിനെതിരെ 81-ാം മിനിറ്റിൽ ഗോള്‍ നേടിയതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്‍ എന്നായിരുന്നു കമന്റേറ്റര്‍മാരും മാധ്യമങ്ങളുമടക്കം വിശേഷിപ്പിച്ചിരുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Gourav mukhi suspended jamshedpur aiff

Next Story
‘ഞങ്ങളായിട്ട് ഒന്നിനും വരില്ല, പക്ഷെ ഇങ്ങോട്ട് വന്നാല്‍ വിട്ടു കൊടുക്കത്തില്ല’; മുന്നറിയിപ്പുമായി കോഹ്ലി
The moderation of comments is automated and not cleared manually by malayalam.indianexpress.com