ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരേ ദിവസം തന്നെ രണ്ട് വാർത്തകൾ സൃഷ്ടിച്ച താരമാണ് ഗൗരവ് മുഖി. ബെംഗളൂരുവിനെതിരായ തങ്ങളുടെ രണ്ടാം മത്സരത്തിൽ സൂപ്പർ സബ്ബായി ഇറങ്ങി ജംഷ്ഡ്പൂരിന് സമനില ഗോൾ നേടിയാണ് ഗൗരവ് മുഖി ആദ്യം വാർത്തയിൽ ഇടം പിടിക്കുന്നത്. പിന്നാലെ ഐഎസ്എല്ലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പട്ടവും. ഇത് വ്യജമാണെന്ന് വാർത്തകൾ വന്നതോടെയാണ് ഗൗരവ് വിവാദത്തിലാകുന്നത്. ഇപ്പോൾ ഗൗരവിനെ ടീമിൽ നിന്ന് തന്നെ മാറ്റി നിർത്തിയിരിക്കുകയാണ് ജംഷഡ്പൂർ.
ബെംഗളൂരുവിനെതിരെ ഗോൾ കണ്ടെത്തിയിട്ടും ഞായറാഴ്ച നടന്ന കൊൽക്കത്തക്കെതിരായ മത്സരത്തിൽ മുഖിക്ക് അവസരം ലഭിച്ചില്ല. സബ്സ്റ്റിറ്റ്യൂട്ട് ആയി പോലും മുഖി ലൈൻ അപ്പിൽ ഇടം പിടിച്ചില്ല. അതേസമയം മുഖിയെ പുറത്തിരുത്തിയതുമായി ബന്ധപ്പെട്ട് വ്യക്തമായ ഉത്തരം നൽകാൻ കോച്ച് സീസർ ഫെർണാണ്ടോയും തയ്യാറായില്ല.
| This is how we line-up for the first home clash of the season against @ATKFC!
Come on, boys! #JamKeKhelo #JAMKOL pic.twitter.com/PNbqBgePGd
— Jamshedpur FC (@JamshedpurFC) October 21, 2018
ബെംഗളൂരുവിനെതിരെ ഗോൾ നേടുമ്പോൾ താരത്തിന് 16 വയസാണെന്ന് ഐഎസ്എല്‍ രേഖകള്‍ പറയുന്നത്. എന്നാൽ മുഖിക്ക് 19 വയസോ അതിന് മുകളിലോ പ്രായമുണ്ടെന്നാണ് ഒരു വിഭാഗം ആളുകള്‍ പറയുന്നത്.
2015ല്‍ നടന്ന ദേശീയ അണ്ടര്‍ 15 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡിന്റെ താരമായിരുന്നു ഗൗരവ്. ഈ ടൂര്‍ണമെന്റില്‍ ചാംപ്യന്മാരായ ജാര്‍ഖണ്ഡില്‍ നിന്നും പ്രായ തട്ടിപ്പ് നടത്തിയതിനാല്‍ എഐഎഫ്എഫ് കിരീടം തിരിച്ച് വാങ്ങുരയായിരുന്നു. പ്രായത്തട്ടിപ്പ് നടത്തിയെന്ന് ജാര്‍ഖണ്ഡ് ഫുട്ബോള്‍ അസോസിയേഷന് കുറ്റസമ്മതം നടത്തിയ താരങ്ങളുടെ കൂട്ടത്തില്‍ ഗൗരവിന്റെ പേരുമുണ്ടായിരുന്നുവെന്നാണ് ഇവരുടെ വാദം.
2015ല്‍ തന്നെ 15 വയസ്സില്‍ കൂടുതല്‍ പ്രായമുണ്ടെന്ന് ഇവര്‍ വാദിക്കുന്നു. അതേസമയം, 2015ല്‍ തന്നെ 16 വയസ്സ് എങ്കിലും ഉണ്ടെന്ന് തെളിഞ്ഞ ഗൗരവ് മുഖി എങ്ങനെയാണ് 2018ലും 16-ാം വയസ്സില്‍ തന്നെ നില്‍ക്കുന്നത് എന്നതാണ് ആരാധകരുടെ ചോദ്യം. ബെംഗളൂരുവിനെതിരെ 81-ാം മിനിറ്റിൽ ഗോള്‍ നേടിയതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന് എന്നായിരുന്നു കമന്റേറ്റര്‍മാരും മാധ്യമങ്ങളുമടക്കം വിശേഷിപ്പിച്ചിരുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook