scorecardresearch

ഇനി ഗൂഗിൾ നിങ്ങളുടെ ‘ഗൂഗ്ലിയെ’ സഹായിക്കും; ക്രിക്കറ്റ് ആരാധകർക്കായി ഐസിസിയും ജെമിനിയും കൈകോർക്കുന്നു

Google Gemini 3 Pro with ICC: കമന്ററി ബോക്സിൽ നിന്നുള്ള മുൻ താരങ്ങളുടേയും ക്രിക്കറ്റ് വിദഗ്ധരുടേയും വിശകലനങ്ങൾക്ക് ഇനി ചെവികൂർപ്പിച്ചിരിക്കേണ്ടതില്ലെന്ന് ചുരുക്കം

Google Gemini 3 Pro with ICC: കമന്ററി ബോക്സിൽ നിന്നുള്ള മുൻ താരങ്ങളുടേയും ക്രിക്കറ്റ് വിദഗ്ധരുടേയും വിശകലനങ്ങൾക്ക് ഇനി ചെവികൂർപ്പിച്ചിരിക്കേണ്ടതില്ലെന്ന് ചുരുക്കം

author-image
Sports Desk
New Update
Gemini 3 Pro Partnering with ICC

Source: X/ Google Gemini

Google Gemini 3 Pro: 'ഇനി ഗൂഗിളിന് നിങ്ങളുടെ ഗൂഗ്ലിയെ സഹായിക്കാനാവും,' ഐസിസിയും ജെമിനിയും ഒന്നിക്കുന്നത് ക്രിക്കറ്റ് ആരാധകർക്ക് എങ്ങനെ പ്രയോജനപ്രദമാവും എന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയ്ക്ക് ഈ ഒരു വാചകത്തിലൂടെ തന്നെ ലോകത്തിന് വ്യക്തമാക്കി കൊടുക്കാനാവുന്നു. ക്രിക്കറ്റ് വിഡിയോ പങ്കുവെച്ചാൽ ജെമിനി 3 പ്രോയ്ക്ക് അതിലെ കളിക്കാരേയും ബാറ്റിങ്ങിലേയും ബോളിങ്ങിലേയും സാങ്കേതിക വശങ്ങളെ കുറിച്ചും വ്യക്തമാക്കാനാവും. 

Advertisment

ക്രിക്കറ്റ് ലോകകപ്പിന്റെ വിഡിയോ അപ്ലോഡ് ചെയ്താൽ ആ വിഡിയോയിലെ ഉള്ളടക്കം ജെമിനി 3 പ്രോയ്ക്ക് നൽകാനാവും എന്ന് പറയുന്ന ഐസിസിയുടെ എക്സിലെ പോസ്റ്റ് റീഷെയർ ചെയ്യുകയായിരുന്നു സുന്ദർ പിച്ചെ. ഏതെല്ലാം കളിക്കാരാണ് വിഡിയോയിൽ ഉൾപ്പെട്ടിരിക്കുന്നത്, കളിക്കാരുടെ സാങ്കേതിക തികവ്, കളിയിൽ വഴിത്തിരിവായ ഘടകങ്ങൾ എന്നിവയെല്ലാം ജെമിനി നൽകും. 

Also Read: ട്രുബിന്റെ വിശ്വരൂപം! റയലിനെ കൊന്നൊടുക്കിയ മൗറിഞ്ഞോയുടെ തന്ത്രം ഇങ്ങനെ

ഗൂഗ്ലിയാണോ, കാരംബോളാണോ അതോ ഫാസ്റ്റ് ബോളറുടെ ഇൻസ്വിങ്ങറാണോ ലെഗ് കട്ടറാണോ എന്നെല്ലാം ജെമിനി 3 പ്രോയിലൂടെ വ്യക്തമാകുന്നതിനൊപ്പം ബോളിങ് വേരിയേഷനുകളും ബാറ്ററുടെ വിക്കറ്റ് തെറിക്കുന്നതിലേക്ക് എത്തിച്ച ബാറ്റിങ് സാങ്കേതിക പിഴവ് എന്ത് എന്ന് കണ്ടെത്താനുമെല്ലാം എളുപ്പത്തിൽ സാധിക്കും. ഏതാനും ചിത്രങ്ങൾ കോർത്തിണക്കിയത് എന്നതിന് അപ്പുറത്തേക്ക് വിഡിയോ ഫ്ളോ ട്രാക്ക് ചെയ്യാൻ ജെമിനിക്കാവും. 

Also Read: Sanju Samson: "വഴി മാറു, ചേട്ടൻ വരുന്നു!" സഞ്ജുവിന്റെ ബോഡിഗാർഡ് ആയി സൂര്യയുടെ 'മാസ്' സപ്പോർട്ട്

എന്താണ് ഇപ്പോൾ സംഭവിച്ചത്, അത് എങ്ങനെയാണ് കളിയെ സ്വാധീനിച്ചത് എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ജെമിനി മറുപടി നൽകും. ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ജെമിനി 3 പ്രോ കൂടുതൽ സാധ്യതകൾ തുറന്നിടുകയാണ്. ക്രിക്കറ്റ് അറിയാത്തവർക്ക് ഒരു ബോളറുടെ ഡെലിവറിയെ കുറിച്ച് അറിയാനും ബാറ്ററുടെ സ്റ്റാൻസും ടൈമിങ്ങും ഷോട്ട് സെലക്ഷനുമെല്ലാം എങ്ങനെ ബാധിച്ചു എന്ന് മനസിലാക്കാനും ജെമിനി സഹായിക്കും. 

Also Read: Sanju Samson T20: നാല് കളിയിലും സഞ്ജു പരാജയം; ഇത് അംഗീകരിക്കാനാവില്ല: കടുത്ത വിമർശനവുമായി യുസ്‌വേന്ദ്ര ചഹൽ

കമന്ററി ബോക്സിൽ നിന്നുള്ള മുൻ താരങ്ങളുടേയും ക്രിക്കറ്റ് വിദഗ്ധരുടേയും വിശകലനങ്ങൾക്ക് ഇനി ചെവികൂർപ്പിച്ചിരിക്കേണ്ടതില്ലെന്ന് ചുരുക്കം. മറ്റ് വെബ്സൈറ്റുകളിൽ കളിയുടെ വിശകലനം വരുന്നതിനും കാത്തിരിക്കേണ്ട. ജെമിനി 3 പ്രോ അങ്ങനെ ക്രിക്കറ്റ് ലോകത്തും വലിയ മാറ്റത്തിനാണ് വഴിതുറന്നിടുന്നത്. 

Read More: പേടിയായിരുന്നു എപ്പോഴും; ആരും സ്നേഹിച്ചിട്ടില്ല; വിഷാദരോഗത്തിലൂടെയാണ് കരിയറിലുടനീളം കടന്ന് പോയത്: തിയറി ഹെൻറി

Google Sundar Pichai Icc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: