ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള ജനപ്രീതി മറ്റൊരു കായിക ഇനത്തിനും അവകാശപ്പെടാനാകില്ല. അതുകൊണ്ട് തന്നെ ക്രിക്കറ്റ് താരങ്ങള്‍ക്ക് അനുഭവിക്കുന്ന സ്റ്റാര്‍ഡം സിനിമ താരങ്ങളെ പോലും പിന്നിലാക്കുന്നതാണ്. ക്രിക്കറ്റിന്റെ ഈ പ്രശസ്തി കളിക്ക് പുറത്തും താരങ്ങള്‍ക്ക് നേട്ടങ്ങള്‍ നേടി കൊടുക്കുന്നതാണ്.  കളിക്കളത്തിലെ പ്രകടനം ബ്രാന്‍റ് എന്‍ഡോഴ്സ്മെന്‍റിലും താരങ്ങള്‍ നേട്ടമായി മാറുകയാണ്.

ഇന്ത്യയില്‍ ഇന്ന് പരസ്യത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത് ക്രിക്കറ്റ് താരങ്ങളാണ്. എന്നാല്‍ സമീപ കാലത്ത് മറ്റ് കായിക ഇനങ്ങളിലും ഇന്ത്യ മികവ് തെളിയിക്കാന്‍ തുടങ്ങിയതോടെ ഇപ്പോള്‍ പരസ്യ രംഗത്തും ഈ മാറ്റം കാണാന്‍ സാധിക്കുന്നുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യ കണ്ട താരോദയമാണ് ഹിമ ദാസ്. ട്രാക്കില്‍ നിന്നും ഇന്ത്യയ്ക്ക് ലഭിച്ച ഗോള്‍ഡന്‍ ഗേള്‍, മെഡലുകള്‍ നേടി മുന്നേറുമ്പോള്‍ ആ നേട്ടം ബ്രാന്‍ എന്റോഴ്സ്മെന്റ് രംഗത്തും ആവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്.

Also Read: ‘പണം വാരും സിന്ധു’; ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള വനിത കായിക താരങ്ങളുടെ പട്ടികയിൽ സിന്ധുവും

കഴിഞ്ഞ ഒരു മാസത്തിനിടെ ഹിമയുടെ ബ്രാന്റ് മൂല്യം ഇരട്ടിയായിരിക്കുകയാണ്. 20 ദിവസത്തിനിടെ ഒന്നായി നേടിയ അഞ്ച് സ്വര്‍ണമെഡലുകളാണ് ഹിമയെ പരസ്യ രംഗത്തേയും താരമാക്കിയത്. നാല് ബ്രാന്റുകളെയാണ് നിലവില്‍ ഹിമ പ്രതിനിധീകരിക്കുന്നത്. ഇവരില്‍ നിന്നും ഹിമയ്ക്ക് ഒരുമാസം മുമ്പ് ലഭിച്ചിരുന്ന തുക 30 മുതല്‍ 35 ലക്ഷം വരെയായിരുന്നു. ഇതിപ്പോള്‍ 60 മുതല്‍ 65 ലക്ഷം വരെയായാണ് ഉയര്‍ന്നിരിക്കുന്നത്. അഡിഡാസ്, എസ്ബിഐ യോനോ ആപ്പ്, എഡെല്‍വെസിസ് ഗ്രൂപ്പ്, സ്റ്റാര്‍ സിമന്റ് എന്നീ കമ്പനികളുമായാണ് ഹിമയ്ക്ക് കരാറുള്ളത്.

ക്രിക്കറ്റിന് അപ്പുറത്തേക്കും താരങ്ങളെ തേടി ബ്രാന്റുകള്‍ എത്തുന്നത് ഇപ്പോള്‍ വര്‍ധിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. 2018 ല്‍ ഇന്ത്യയുടെ ആകെ പരസ്യത്തിന്റെ 81 ശതമാനവും ക്രിക്കറ്റ് താരങ്ങള്‍ക്കായിരുന്നു. 133 ബ്രാന്റുകള്‍ ക്രിക്കറ്റ് താരങ്ങളെ തങ്ങളുടെ മുഖമായി കണ്ടപ്പോള്‍ 86 ബ്രാന്റുകള്‍ ക്രിക്കറ്റ് ഇതര കായിക താരങ്ങളെ തേടിയെത്തി. ഇതില്‍ തന്നെ 66 ശതമാനവും രണ്ട് പേരുടെ പേരില്‍ മാത്രമാണെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും മുന്‍ നായകന്‍ എംഎസ് ധോണിയും.

ക്രിക്കറ്റില്‍ നിന്നു തന്നെ സ്വയം ഒരു ബ്രാന്റായി മാറിയ ആദ്യ താരം സച്ചിനായിരിക്കും. സച്ചിന്റെ പരസ്യ ചിത്രങ്ങളും ബ്രാന്റ് എന്റോഴ്സ്മെന്റുമാണ് ക്രിക്കറ്റ് താരങ്ങള്‍ക്ക് പണം നേടാനുള്ള പുതിയ അവസരങ്ങള്‍ തുറന്നു കൊടുത്തത്. എന്നാല്‍ സച്ചിന്റെ പരസ്യ മൂല്യത്തെ അമ്പരപ്പിക്കുന്ന വേഗത്തില്‍ മറി കടന്ന താരമാണ് ധോണി. ഇത് വിരാട് കോഹ്‌ലിയിലൂടെ വീണ്ടും ആവര്‍ത്തിക്കുകയാണിപ്പോള്‍.

ക്രിക്കറ്റിനെ പോലെ മറ്റ് കായിക ഇനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രേക്ഷകരില്ലെന്നതും തുടര്‍ച്ചയായി മത്സരങ്ങള്‍ നടക്കുന്നില്ലെന്നതുമാണ് താരങ്ങളെ തേടിയെത്താന്‍ പരസ്യ കമ്പനികളെ പിന്തിരിപ്പിക്കുന്നത്. ”ക്രിക്കറ്റ് പോലെയല്ല, അത്‌ലറ്റിക് മത്സരങ്ങള്‍ കുറവാണ്. ഇന്ത്യയില്‍ കാണുന്നവരും കുറവാണ്. അതുകൊണ്ട് തന്നെ ചാനലുകളും പിന്നാലെ കൂടുന്നില്ല” ഹിമയുടെ ബ്രാന്റ് മാനേജരായ നീരവ് തോമര്‍ പറയുന്നു. 2020വരെയാണ് ഹിമയുടെ കരാറുകള്‍.
virat kohli, ie malayalam
ക്രിക്കറ്റ് താരങ്ങള്‍ക്ക് കളിക്കുന്ന കാലത്തും പിന്നീടും ആരാധകര്‍ക്കിടയില്‍ അവരുടേതായ സ്ഥാനമുണ്ട്. അതുകൊണ്ട് തന്നെ അവരെ പരസ്യങ്ങള്‍ എളുപ്പത്തില്‍ എത്തും. വിരമിച്ചിട്ടും സച്ചിനെ പോലെയുള്ളവർ ഇപ്പോഴും പരസ്യ രംഗത്ത് താരങ്ങളാണ്. എന്നാല്‍ ക്രിക്കറ്റ് ഇതര താരങ്ങളുടെ കാര്യം തെല്ല് വ്യത്യസ്തമാണ്. തങ്ങളുടെ കരിയറിലെ കയറ്റിറക്കങ്ങളെ അപേക്ഷിച്ചിരിക്കും അവരെ തേടി വരുന്ന പരസ്യങ്ങളും. വിശ്വനാഥന്‍ ആനന്ദ്, സാനിയ മിര്‍സ, അഭിനവ് ബിന്ദ്ര, തുടങ്ങിയവരെല്ലാം കരിയറിലെ വമ്പന്‍ നേട്ടത്തോടെയാണ് പരസ്യ രംഗത്തും തിളങ്ങുന്നത്.

തങ്ങളുടെ കരിയറിലെ പീക്ക് സമയത്ത് ഇവര്‍ക്ക് ക്രിക്കറ്റ് താരങ്ങളോളം തന്നെ മൂല്യം ചിലപ്പോള്‍ നേടാനാകും. എന്നിരുന്നാലും സാധാരണയായി ക്രിക്കറ്റ് ഇതര കായിക രംഗത്തെ താരങ്ങള്‍ക്ക് ലഭിക്കുക 30 മുതല്‍ 50 ലക്ഷം വരെയാണ്. ഇവിടെ വിരാട് കോഹ്‌ലിയ്ക്ക് മാത്രം ഒരു ദിവസം ലഭിക്കുന്നത് ആറ് കോടി രൂപയാണ്. ക്രിക്കറ്റ് താരങ്ങളെ തേടി എല്ലാ തരം പരസ്യങ്ങളും എത്തുമ്പോള്‍ ക്രിക്കറ്റ് ഇതര താരങ്ങളെ തേടി വരുന്നത് കൂടുതല്‍ ഫിറ്റ്‌നസ്-ഹെല്‍ത്ത് ബ്രാന്റുകളാണ്. മേരി കോമിനെ പോലുള്ളവര്‍ ഇതിനൊരു അപവാദമാണ്. നെസ്ല, പ്യൂമ, ബിഎസ്എന്‍എല്‍ തുടങ്ങിയ ബ്രാന്റുകളുമായാണ് മേരി കോമിന് കരാറുള്ളത്. പക്ഷെ അതിന് മേരി കോമിന് ബോക്‌സിങ് താരമെന്നതിനേക്കാള്‍ വലിയൊരു ഇമേജ് രാജ്യത്തുണ്ടെന്നതാണ്. അതുകൊണ്ട് തന്നെയാണ് അവരെ കുറിച്ച് സിനിമ ഇറങ്ങിയതും.
MS Dhoni, bcci, sunil gavaskar, ranji trophy, jharkhand,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ക്രിക്കറ്റിന് പുറത്തേക്കും പരസ്യങ്ങള്‍ കടന്നു ചെല്ലുന്നുണ്ട്. കബഡി, അത്‌ലറ്റിക്‌സ്, ടെന്നീസ്, ബോക്‌സിങ് തുടങ്ങിയ മേഖലകളിലെ താരങ്ങളും ഇപ്പോള്‍ പരസ്യ വരുമാനമുള്ളവരാണ്. ഹിമാ ദാസ്, സ്മൃതി മന്ദാന, മിതാലി രാജ് തുടങ്ങിയ വനിതകള്‍ ഇങ്ങനെ നേട്ടമുണ്ടാക്കിയതാണ്. സ്മൃതിയും മിതാലിയും ഹര്‍മ്മന്‍പ്രീതുമെല്ലാം ലോകകപ്പിലെ പ്രകനടത്തിന് പിന്നാലെ രാജ്യത്തുണ്ട് വനിതാ ക്രിക്കറ്റിനോടുള്ള താല്‍പര്യത്തില്‍ നിന്നുമാണ് പരസ്യ രംഗത്ത് താരങ്ങളാകുന്നത്.

ഇന്ത്യ മറ്റ് കായിക രംഗങ്ങളില്‍ നേടിയ വളര്‍ച്ചയോടൊപ്പം ക്രിക്കറ്റ് താരങ്ങളുടെ വലിയ മൂല്യവുമാണ് കമ്പനികളെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്‍കുന്നതിന്റെ പകുതി പണം മതിയാകും മറ്റ് രംഗത്തുനിന്നുമുള്ള താരങ്ങള്‍ക്ക്. അതുകൊണ്ട് തന്നെ കമ്പനികള്‍ ആ ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഇതോടെ പരസ്യ രംഗത്തെ കുത്തക തന്നെയാണ് ഈ താരങ്ങള്‍ തകര്‍ക്കുന്നത്.

നിലവില്‍ ഇന്ത്യന്‍ കായിക താരങ്ങളില്‍ പരസ്യത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്നത് വിരാട് കോഹ്‌ലിയാണ്. സ്‌പോര്‍ട്‌സ രംഗത്തെ കമ്പനികള്‍ മാത്രമല്ല മാന്യവര്‍ പോലെയുള്ള വസ്ത്ര വ്യാപാരികള്‍ മുതല്‍ ഊബറും അടക്കമുള്ള കമ്പനികള്‍ ഇപ്പോള്‍ കോഹ്‌ലിയ്ക്ക് പിന്നാലെയാണ്. ഓരോ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ പോലും കോഹ് ലിയ്ക്ക് നേടി കൊടുക്കുന്നത് കോടികളാണ്. കരിയറിന്റെ അവസാന കാലത്താണെങ്കിലും പരസ്യ രംഗത്ത് ധോണി ഇന്നും താരമാണ്. അഞ്ച് കോടി വരെ ഒരു ദിവസം ധോണി നേടുന്നുണ്ട്.

മൂന്നാം സ്ഥാനത്തുള്ളത് പിവി സിന്ധുവാണ്. ക്രിക്കറ്റില്‍ നിന്നല്ലാതെ ഒരു താരം മൂന്നാം സ്ഥാനത്ത് എത്തുന്നത് കമ്പനികളുടെ ടേസ്റ്റിലുണ്ടായ മാറ്റത്തിന്റെ കൂടെ തെളിവാണ്. സിന്ധുവിന് രാജ്യത്തെ ഓരോ വീട്ടിലും പരിചിതയാണെന്നതാണ് അതിന് കാരണം. ഫോര്‍ബ്‌സിന്റെ ലോകത്തെ ഏറ്റവും കൂടുതല്‍ വരുമാനമുള്ള വനിതാ കായിക താരങ്ങളില്‍ ഏഴാമതെത്തിയിരുന്നു സിന്ധു. നാലാം സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയും അഞ്ചാമത് സച്ചിനുമാണ്. ആറാമത് രാഹുല്‍ ദ്രാവിഡാണുള്ളത്. ഈ പട്ടികയില്‍ ഏഴാമതാണ് ഹിമ. ഹിമയുടെ കരിയറിന്റെ ഗതി പരിഗണിക്കുമ്പോള്‍ ഈ സ്ഥാനം ഉയരാനുള്ള സാധ്യതയുണ്ട്.

പിന്നാലെ രോഹിത് ശര്‍മ്മയും സൈന നെഹ്വാളും പൃഥി ഷായും വരുന്നു. യുവതാരം എന്ന നിലയിലും ഭാവിയിലെ താരമെന്ന നിലയിലും പൃഥ്വി ഷായും വലിയ നേട്ടങ്ങളുണ്ടാക്കുമെന്നുറപ്പാണ്.

With Inputs from Venkata Susmita Biswas of Financial Express

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook