Latest News

ഗോകുലത്തിന് ഡബിള്‍; കേരള പ്രീമിയര്‍ ലീഗും സ്വന്തമാക്കി

കലാശപ്പോരാട്ടത്തില്‍ കെഎസ്ഇബിയോട് 80-ാം മിനുറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഗോകുലം കിരീടം നേടിയത്

Gokulam Kerala FC, ഗോകുലം കേരള എഫ്സി, Kerala Premier League, കേരള പ്രീമിയര്‍ ലീഗ്, Football News, ഫുട്ബോള്‍ വാര്‍ത്തകള്‍, Indian Express Malayalam, IE Malayalam,ഐഇ മലയാളം
ഫൊട്ടോ: നിതിന്‍ ആര്‍കെ

കൊച്ചി: ഐ ലീഗില്‍ പിന്നില്‍ നിന്ന ശേഷം തിരിച്ചു വന്ന് ചരിത്രം കുറിച്ച ഗോകുലം കേരള എഫ്സി വീണ്ടും അത് ആവര്‍ത്തിച്ചു. ഇത്തവണ കേരള പ്രീമിയര്‍ ലീഗിലാണെന്ന് മാത്രം. കലാശപ്പോരാട്ടത്തില്‍ കെഎസ്ഇബിയോട് 80-ാം മിനുറ്റ് വരെ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ഗോകുലം കിരീടം നേടിയത്. സ്കോര്‍ 2-1.

ഇരു ടീമുകളും ഗോള്‍ നേടാന്‍ മറന്ന ആദ്യ പകുതിക്ക് ശേഷം 54-ാം മിനുറ്റിലാണ് കെഎസ്ഇബി മുന്നിലെത്തിയത്. വിക്നേഷിന്റെ ബൂട്ടുകളാണ് ലക്ഷ്യം കണ്ടത്. കളിയിലെ ആധിപത്യം കെഎസ്ഇബി പിന്നീടും തുടര്‍ന്നു. വീണ്ടും ലീഡ് ഉയര്‍ത്തുമെന്ന ഘട്ടം വരെയെത്തിയിരുന്നു.

Read More: IPL 2021 CSK vs KKR: ചെന്നൈക്കെതിരെ കൊൽക്കത്തയ്ക്ക് 221 റൺസ് വിജയലക്ഷ്യം

കളിയുടെ അവസാന 20 മിനുറ്റില്‍ ഗോകുലം കെഎസ്ഇബിയുടെ പ്രതിരോധ നിരയെ നിരന്തരം പരീക്ഷിച്ചു. ഒടുവില്‍ 80-ാം മിനുറ്റില്‍ നിംഷാദ് റോഷന്റെ മനോഹരമായ ഗോള്‍ ഗോകുലത്തെ ഒപ്പമെത്തിച്ചു. 25 വാര അകലെ നിന്ന് തൊടുത്ത ഷോട്ടാണ് വലയിലെത്തിയത്.

നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതോടെ മത്സരം അധികസമയത്തേക്ക് നീട്ടി. എന്നാല്‍ 92-ാം മിനുറ്റില്‍ ഗോകുലം ലീഡ് നേടി. വിജയഗോള്‍ നേടിയത് ഗണേശനാണ്. കിരീട നേട്ടത്തോടെ അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കാനും ഗോകുലത്തിനായി.

ഐ-ലീഗ്, ഇന്ത്യന്‍ വുമെന്‍സ് ലീഗ്, ഡൂറന്‍ഡ് കപ്പ്, കേരള പ്രീമിയര്‍ ലീഗ് എന്നീ കിരീടങ്ങള്‍ ഒരു സീസണില്‍ സ്വന്തമാക്കിയാണ് നേട്ടം കൊയ്തതത്. “വിജയത്തില്‍ ഞാന്‍ സന്തോഷവാനാണ്. പതിയെ തുടങ്ങിയതെങ്കിലും സമനില ഗോളിന് ശേഷം ആധിപത്യം തിരിച്ചുപിടിക്കാനായി. കഴിഞ്ഞ അഞ്ച് മാസത്തെ പ്രയത്നത്തിന് ഫലം ഉണ്ടായി,” ഗോകുലം എഫ്സിയുടെ പരിശീലകന്‍ എംഎം നജീബ് പറഞ്ഞു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Gokulam kerala fc wins kerala premier league

Next Story
IPL 2021 CSK vs KKR: കമ്മിന്‍സിന്റെ പോരാട്ടം വിഫലം; ചെന്നൈയ്ക്ക് ജയം, ഒന്നാമത്IPL, ഐപിഎല്‍, IPL 2021, ഐപിഎല്‍ 2021, IPL Live Updates, ഐപിഎല്‍ ലൈവ് അപ്ഡേറ്റ്സ്, IPL Live Score, ഐപിഎല്‍ ലൈവ് സ്കോര്‍, Chennai vs Kolkatha, ചെന്നൈ - കൊൽക്കത്ത, Chennai vs Kolkatha, head to head, Chennai vs Kolkatha, highlights, MS Dhoni, എംഎസ് ധോണി,faf du plessis, ഫാഫ് ഡുപ്ലെസിസ്, Eoin Morgan, ഇയോൺ മോർഗൻ, ഓടിൻ മോർഗൻ, Cricket News, ക്രിക്കറ്റ് വാര്‍ത്തകള്‍, Indian Express Malayalam, ഇന്ത്യന്‍ എക്സ്പ്രസ് മലയാളം, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com