Latest News
സംസ്ഥാനത്ത് ഇന്ന് 7719 പേർക്ക് കോവിഡ്; 161 മരണം
മൂന്നാം തരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍; പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
രാജ്യദ്രോഹ കേസ്: മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് ഐഷ സുല്‍ത്താന ഹൈക്കോടതിയില്‍
പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശനം: കരിദിനം ആചരിച്ച് ലക്ഷദ്വീപ്
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ
കുട്ടികളുടെ വാക്‌സിനേഷന്‍: ലക്ഷ്യം 12 വയസിന് മുകളിലുള്ള 80 ശതമാനത്തെ

‘നില തെറ്റാതെ സമനില’; ഗോകുലത്തിന് വീണ്ടും സമനില

ലീഗിൽ ഗോകുലം വഴങ്ങുന്ന എട്ടാമത്തെ സമനിലയാണിത്

Gokulam Kerala Fc, ഗോകുലം കേരള എഫ് സി, ഐസ്വാൾ എഫ് സി, Aizwal,football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ, indian football captain, isl 2018, isl point table, isl schedule, indian super league, ഇന്ത്യൻ സൂപ്പർ ലീഗ്, isl today, isl today match, ഐഎസ്എൽ, isl today match score, kerala blasters, kerala blasters news, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters next match, kerala blasters match, kbfc, kerala blasters, gokulam kerala, ഗോകുലം കേരള എഫ് സി, gokulam kerala fc news, i league, indian football league,
ഗോകുലം കേരള എഫ് സി

ഐ ലീഗിൽ ഗോകുലത്തിന് വീണ്ടും സമനില കുരുക്ക്. ഷില്ലോങ് ലജോങ് എഫ് സിയാണ് ഇക്കുറി ഗോകുലം കേരള എഫ്സിയെ സമനിലയിൽ തളച്ചത്. മത്സരത്തിൽ ഓരോ ഗോൾ വീതം നേടിയാണ് ഇരു ടീമുകളും പിരിഞ്ഞത്. ലീഗിൽ ഗോകുലം വഴങ്ങുന്ന എട്ടാമത്തെ സമനിലയാണിത്.

ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിലൂടെ നേടിയ ഗോളിലൂടെ ആദ്യം മുന്നിലെത്തിയത് ഗോകുലമായിരുന്നു. തുടക്കം മുതൽ മത്സരത്തിന്റെ നിയന്ത്രണവും ഗോകുലത്തിനായിരുന്നു. ട്രിനിഡാട് താരം മാർക്കസ് ജോസഫിലൂടെയാണ് ഗോകുലം ഗോൾ കണ്ടെത്തിയത്.

രണ്ടാം പകുതിയിൽ ഷില്ലോങ് എത്തിയത് തന്നെ ഗോകുലത്തിന് മറുപടിയുമായിട്ടായിരുന്നു. സാമുവേലിന്റെ പെനാൽറ്റിയാണ് ഷില്ലോങിനെ ഒപ്പമെത്തിയത്. മഹേഷ് സിങ്ങിനെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് എതിരാളികൾക്ക് ലഭിച്ച പെനാൽറ്റിയെടുത്ത സാമുവേലിന് ലക്ഷ്യം പിഴച്ചില്ല.

സമനിലയോടെ ഗോകുലം ലീഗിൽ പത്താം സ്ഥാനം നിലനിർത്തി. 17 മത്സരങ്ങളിൽ രണ്ട് ജയം മാത്രമാണ് ഗോകുലത്തിനുള്ളത്. ഏഴ് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ എട്ട് മത്സരങ്ങൾ സമനിലയിലും അവസാനിച്ചു. 14 പോയിന്റാണ് ഗോകുലത്തിന്റെ അക്കൗണ്ടിലുള്ളത്. പോയിന്റ് പട്ടികയിൽ അവസാനമെത്തുന്ന ടീം രണ്ടാം ഡിവിഷനിലേയ്ക്ക് തരംതാഴ്ത്തപ്പെടും. നിലവിൽ ഷില്ലോങ്ങാണ് 11-ാം സ്ഥാനത്ത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Gokulam kerala fc vs shillong lajong fc

Next Story
അണ്ടർ 23 ഏകദിനം: മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് നാണംകെട്ട തോൽവിkerala vsDelhi, syed mushtaq ali trophy 2018-19 , cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com