ബ്ലാസ്റ്റേഴ്സിന്റെ വഴിയെ ഗോകുലവും; കശ്‍മീരിനെതിരെ സമനില

കോഴിക്കോട്: ഐ ലീഗിൽ റിയൽ കശ്‍മീരിനെതിരെ ഗോകുലം കേരള എഫ് സിക്ക് സമനില. ഓരോ ഗോൾ വീതം നേടിയാണ് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരം ഇരു ടീമുകളും അവസാനിപ്പിച്ചത്. സമനില വഴങ്ങിയെങ്കിലും ഇരു ടീമുകളും പോയിന്റ് പട്ടികയിൽ നേട്ടമുണ്ടാക്കി. ഈസ്റ്റ് ബംഗാളിനെതിരെ കൊൽക്കത്തയിൽ വഴങ്ങിയ നാണംകെട്ട തോൽവിക്ക് ശേഷം സ്വന്തം കാണികൾക്ക് മുന്നിൽ വിജയം പ്രതീക്ഷിച്ചിറങ്ങിയ കേരളം തുടക്കത്തിൽ മേധാവിത്വം പുലർത്തി. 20-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ പ്രീതം സിങ് ആതിഥേയരെ മുന്നിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ […]

Gokulam Kerala Fc, Real Kashmir, gokulam, match report, goal,football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ, indian football captain, isl 2018, isl point table, isl schedule, indian super league, ഇന്ത്യൻ സൂപ്പർ ലീഗ്, isl today, isl today match, ഐഎസ്എൽ, isl today match score, kerala blasters, kerala blasters news, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters next match, kerala blasters match, kbfc, kerala blasters, gokulam kerala, ഗോകുലം കേരള എഫ് സി, gokulam kerala fc news, i league, indian football league,

കോഴിക്കോട്: ഐ ലീഗിൽ റിയൽ കശ്‍മീരിനെതിരെ ഗോകുലം കേരള എഫ് സിക്ക് സമനില. ഓരോ ഗോൾ വീതം നേടിയാണ് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മത്സരം ഇരു ടീമുകളും അവസാനിപ്പിച്ചത്. സമനില വഴങ്ങിയെങ്കിലും ഇരു ടീമുകളും പോയിന്റ് പട്ടികയിൽ നേട്ടമുണ്ടാക്കി.

ഈസ്റ്റ് ബംഗാളിനെതിരെ കൊൽക്കത്തയിൽ വഴങ്ങിയ നാണംകെട്ട തോൽവിക്ക് ശേഷം സ്വന്തം കാണികൾക്ക് മുന്നിൽ വിജയം പ്രതീക്ഷിച്ചിറങ്ങിയ കേരളം തുടക്കത്തിൽ മേധാവിത്വം പുലർത്തി. 20-ാം മിനിറ്റിൽ നേടിയ ഗോളിലൂടെ പ്രീതം സിങ് ആതിഥേയരെ മുന്നിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിൽ കാശ്മീർ ഒപ്പമെത്തി. 69-ാം മിനിറ്റിൽ സുർചന്ദ്ര സിങാണ് ഗോൾ നേടിയത്.

ഗോൾ വഴങ്ങുകയും ഗോൾ നേടുകയും ചെയ്തതോടെ മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു ടീമുകൾ. നിരവധി ഗോളവസരങ്ങൾ പിറന്ന മത്സരത്തിൽ പക്ഷെ ലക്ഷ്യം കാണുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടു.

ഈസ്റ്റ് ബംഗാളിനെതിരെ കളിച്ച ടീമിൽ അഞ്ചുമാറ്റങ്ങളുമായാണ് ഗോകുലം കാശ്മീരിനെ നേരിടാനിറങ്ങിയത്.

ഷില്ലോങ് ലജോങ് എഫ് സിയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കാശ്മീർ കോഴിക്കോട് എത്തിയത്. എന്നാൽ കോഴിക്കോട് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഗോകുലം കനത്ത വെല്ലുവിളിയാണ് കാശ്മീരിന് ഉയർത്തിയത്. സമനിലയോടെ കാശ്മീർ രണ്ടാം സ്ഥാനത്തേക്കും ഗോകുലം ആറാം സ്ഥാനത്തേക്കും ഉയർന്നു.

ടൂർണമെന്റിൽ ഗോകുലം വഴങ്ങുന്ന നാലാമത്തെ സമനിലയാണ് ഇത്. രണ്ട് മത്സരങ്ങൾ ജയിച്ചപ്പോൾ രണ്ട് മത്സരങ്ങൾ പരാജയപ്പെടുകയും ചെയ്തു. ഈ സീസണിൽ ഏറ്റവും കൂടുതൽ സമനില വഴങ്ങുന്ന ക്ലബ്ബായും ഗോകുലം മാറി. നാല് സമനിലകൾ തന്നെയുള്ള ചർച്ചിൽ ബ്രദേഴ്സ് മാത്രമാണ് ഗോകുലത്തിന് ഒപ്പമുള്ളത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Gokulam kerala fc vs real kashmir fc match report

Next Story
‘അവിശ്വസനീയം, അസാധാരണം’; ഇന്ത്യന്‍ നായകന്മാരെ കണ്ടു പഠിക്കണമെന്ന് മുന്‍ ഓസീസ് ക്യാപ്റ്റന്‍virat kohli, ajinkya rahane, ind vs aus, perth, michael clark, team india, ie malayalam, കോഹ്ലി, രഹാനെ, ഇന്ത്യ, ഓസ്ട്രേലിയ, പെർത്ത്, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com