ഐ ലീഗിൽ ഗോകുലം കേരള എഫ് സിയ്ക്ക് ജയം. നെറോക്ക എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്. സീസണിൽ ഗോകുലം നേടുന്ന മൂന്നാമത്തെ മാത്രം ജയമാണിത്. ഗോകുലത്തിന്റെ തട്ടകത്തിലായിരുന്നു മത്സരം.

ഒഡിലിയുടെ ഗോളിൽ മത്സരത്തിൽ മുന്നിലെത്തിയത് നെറോക്ക എഫ് സിയായിരുന്നു. 23-ാം മിനിറ്റിലായിരുന്നു ഒഡിലിയുടെ ഗോൾ. രണ്ടാം പകുതിയിലായിരുന്നു ഗോകുലം ശക്തമായി തിരിച്ചെത്തുകയായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോകുലം ഒപ്പമെത്തി. 46-ാം മിനിറ്റിൽ ഡാനിയേൽ അഡോയുടെ ഗോളിലാണ് ഗോകുലം ഒപ്പമെത്തിയത്. 82-ാം മിനിറ്റിൽ മാർക്കസ് ജോസഫ് ഗോകുലത്തിനെ മുന്നിലെത്തിച്ചു. ലീഗിൽ ഗോകുലം കാത്തിരുന്ന ജയവും.

ആകെ 19 മത്സരങ്ങൾ കളിച്ചതിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ഗോകുലത്തിന് ജയിക്കാനായത്. എട്ട് മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ അത്ര തന്നെ മത്സരങ്ങൾ സമനിലയിലും അവസാനിച്ചു. 17 പോയിന്റുകളാണ് ഗോകുലത്തിന്റെ സമ്പാദ്യം. നിലവിൽ പട്ടികയിൽ ഒമ്പതാം സ്ഥാനക്കാരാണ് ഗോകുലം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook