കോഴിക്കോട്: ഐ ലീഗിൽ ഗോകുലം കേരള എഫ്സിക്ക് വിജയത്തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ നെറോക്കയെ പരാജയപ്പെടുത്തിയത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്. കോഴിക്കോട് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗ്യാലറി തിങ്ങി നിരഞ്ഞ ആരാധകർക്ക് അർഹിക്കുന്ന വിജയം നൽകിയാണ് ഗോകുലം സീസൺ ആരംഭിച്ചിരിക്കുന്നത്. നായകൻ ജോസഫ് മാർക്കസിന്റെയും ഹെൻറി കിസേക്കയുടെയും ഗോളുകളാണ് ഗോകുലത്തിന് വിജയമൊരുക്കിയത്.
മത്സരത്തിന്റെ തുടക്കം മുതൽ അക്രമിച്ച് കളിച്ച ഗോകുലം ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ലക്ഷ്യം കണ്ടു. 43-ാം മിനിറ്റിൽ ഹെൻറി കിസേക്കയാണ് ഗോകുലത്തിന് വേണ്ടി ആദ്യ ഗോൾ നേടിയത്. സീസണിലെ ആദ്യ ഗോളും ഇതായിരുന്നു. ആദ്യ പകുതിയിൽ നേടിയ ലീഡിന്റെ ആത്മവിശ്വാസത്തിൽ രണ്ടാം പകുതിയിലിറങ്ങിയ ഗോകുലത്തിന് വേണ്ടി രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നായകൻ ജോസഫ് മാർക്കസ് രണ്ടാം ഗോളും നേടി. 49-ാം മിനിറ്റിൽ വലതു വിങ്ങിൽ നിന്ന് സെബസ്റ്റ്യൻ ക്രോസ് ചെയ്ത പന്ത് ഹെഡറിലൂടെ ജോസഫ് നെറോക്ക വലയിലെത്തിച്ചു.
43' GOOAAAL! Kisekka scores the first goal of the th #HeroILeague
He finds space in the penalty area, and buries the ball into the back of the net
GKFC 1-0 NFC#GKFCNFC #HeroILeague #LeagueForAll #IndianFootball pic.twitter.com/PiUqYdhnsL
— Hero I-League (@ILeagueOfficial) November 30, 2019
88-ാം മിനിറ്റിൽ താരിക്ക് സാംപ്സണാണ് നെറോക്കയ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്. സി.കെ.ഉബൈദായിരുന്നു ഗോകുലത്തിന് വേണ്ടി വല കാത്തത്. കരുത്തുറ്റ പ്രതിരേധവും മൂർച്ചയേറിയ മുന്നേറ്റവും സമ്മാനിച്ച വിജയം വലിയ ആത്മവിശ്വാസമാണ് ആദ്യ മത്സരത്തിൽ തന്നെ ഗോകുലത്തിന് നൽകിയത്. 31,181 കാണികളാണ് ഗോകുലത്തിന്റെ ആദ്യ ഹോം മത്സരം കാണാൻ എത്തിയത്.
Also Read: പരുക്ക് മാറി കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ മടങ്ങിയെത്തുന്നു; ഗോവയ്ക്ക് തിരിച്ചടിയായി വിലക്ക്
നേരത്തെ ഐ ലീഗ് സീസണിലെ ആദ്യ പോരാട്ടത്തില്‍ മോഹന്‍ ബഗാനും ഐസ്വാള്‍ എഫ്സിയും സമനിലയില്‍ പിരിഞ്ഞിരുന്നു. മത്സരത്തിന്റെ മുഴുവൻ സമയവും ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും ലക്ഷ്യം പൂർത്തികരിക്കാൻ ബഗാനും ഐസ്വാളിനുമായില്ല.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook