കരകയറാതെ ഗോകുലം; ചർച്ചിൽ ബ്രദേഴ്സ് മുന്നോട്ട്

സീസണിൽ ഗോകുലം വഴങ്ങുന്ന തുടർച്ചയായ നാലാം പരാജയമാണിത്

Gokulam Kerala Fc, ഗോകുലം കേരള എഫ് സി, ഐസ്വാൾ എഫ് സി, Aizwal,football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ, indian football captain, isl 2018, isl point table, isl schedule, indian super league, ഇന്ത്യൻ സൂപ്പർ ലീഗ്, isl today, isl today match, ഐഎസ്എൽ, isl today match score, kerala blasters, kerala blasters news, കേരള ബ്ലാസ്റ്റേഴ്സ്, kerala blasters next match, kerala blasters match, kbfc, kerala blasters, gokulam kerala, ഗോകുലം കേരള എഫ് സി, gokulam kerala fc news, i league, indian football league,
ഗോകുലം കേരള എഫ് സി

ഐ ലീഗിൽ തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി ഗോകുലം കേരള എഫ് സി. ഇന്ന് നടന്ന മത്സരത്തിൽ ചർച്ചിൽ ബ്രദേഴ്സിനോടാണ് ഗോകുലം പരാജയപ്പെട്ടത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾ മടക്കിയായിരുന്നു ചർച്ചിൽ ബ്രദേഴ്സ് വിജയം ആഘോഷിച്ചത്. ജയത്തോടെ ചർച്ചിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.

അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾ കണ്ടെത്തിയ മാർക്കസ് ജോസഫാണ് ഗോകുലത്തിന്റെ ഏക ഗോൾസ്കോറർ. 14-ാം മിനിറ്റിൽ ജോസഫ് നേടിയ ഗോളിലൂടെ ഗോകുലമാണ് മുന്നിലെത്തിയത്. 37-ാം മിനിറ്റിൽ സീസെ ചർച്ചിൽ ബ്രദേഴ്സിനെ ഒപ്പമെത്തിക്കുകയായിരുന്നു. പിന്നീട് ഗോൾ കണ്ടെത്തുന്നതിൽ ഇരു ടീമുകളും പരാജയപ്പെട്ടതോടെ ആദ്യ പകുതി സമനിലയിൽ അവസാനിച്ചു.

എന്നാൽ രണ്ടാം പകുതിയിൽ ചർച്ചിൽ ബ്രദേഴ്സ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെ ഗോകുലം കളി മറന്നു. 57-ാം മിനിറ്റിൽ വില്ലിസ് പ്ലാസ വോവൻ വമ്പന്മാരെ മുന്നിലെത്തിച്ചു. ഗോൾ തിരിച്ചടിക്കാനുള്ള ഗോകുലത്തിന്റെ ശ്രമങ്ങൾ തുടരെ തുടരെ പരാജയപ്പെട്ടു. കളിയുടെ അധിക സമയത്ത് പ്ലാസ വീണ്ടും ലക്ഷ്യം കണ്ടതോടെ ചർച്ചിൽ ബ്രദേഴ്സ് ജയം ഉറപ്പിച്ചു.

സീസണിൽ ഗോകുലം വഴങ്ങുന്ന തുടർച്ചയായ നാലാം പരാജയമാണിത്. ഗോകുലം ഒരു വിജയം അറിഞ്ഞിട്ട് ഏഴ് മത്സരങ്ങൾ പിന്നിടുന്നു. ചെന്നൈയ്ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ പരാജയം. ഐസ്വാളിനെതിരെയും ഇതേ ഗോൾനിലയിലായിരുന്നു ഗോകുലത്തിന്റെ പരാജയപ്പെട്ടത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Gokulam kerala fc vs churchill brothers match report

Next Story
Uppum Mulakum: അയാം ദി സോറി അളിയാ; കിടിലൻ ടീ ഷർട്ടുമായി ലെച്ചുuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com