scorecardresearch
Latest News

മലപ്പുറം ടൂ മലബാറിയൻസ്; റിഷാദിനെ മധ്യനിരയിലെത്തിച്ച് ഗോകുലം കേരള എഫ്സി

ഈ സീസണിൽ ഗോകുലം മലപ്പുറത്തു നിന്നും സ്വന്തമാക്കുന്ന മൂന്നാമത്തെ താരം ആണ് റിഷാദ്

മലപ്പുറം ടൂ മലബാറിയൻസ്; റിഷാദിനെ മധ്യനിരയിലെത്തിച്ച് ഗോകുലം കേരള എഫ്സി

കോഴിക്കോട്: കേരള സന്തോഷ് ട്രോഫി ടീം അംഗമായ മിഡ്‌ഫീൽഡർ റിഷാദ് പി പി (25) ഗോകുലം കേരള എഫ് സിയിൽ കളിക്കും. ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷനിൽ കളിക്കുന്ന താരം, മലപ്പുറം തിരൂർ സ്വദേശിയാണ്.

ഈ സീസണിൽ ഗോകുലം മലപ്പുറത്തു നിന്നും സ്വന്തമാക്കുന്ന മൂന്നാമത്തെ താരം ആണ് റിഷാദ്. കേരള പ്രീമിയർ ലീഗിൽ സാറ്റ് തീരൂരിനു വേണ്ടിയും ഐ ലീഗ് സെക്കൻഡ് ഡിവിഷനിൽ ഡൽഹി യുണൈറ്റഡ് എഫ് സിക്കും വേണ്ടി റിഷാദ് കളിച്ചിട്ടുണ്ട്.

ഡി എസ് കെ ശിവാജിയൻസ്, മുംബൈ എഫ് സി ടീമുകളുടെ അക്കാഡമിയിലും റിഷാദ് കളിച്ചിട്ടുണ്ട്. ഗോകുലവുമായി രണ്ടു വർഷത്തെ കരാറിൽ ആണ് റിഷാദ് ഒപ്പു വെച്ചത്.

“ഗോകുലത്തിൽ കളിക്കുവാൻ കഴിയുന്നതിൽ എനിക്കു വളരെ അധികം സന്തോഷം ഉണ്ട്. സ്വന്തം നാട്ടുകാരുടെ മുന്നിൽ കളിക്കുവാൻ കഴിയുന്നത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. ഗോകുലത്തിന്റെ ഒട്ടു മിക്ക കളികളും ഞാൻ കോഴിക്കോട് വന്നു കണ്ടിട്ടുണ്ട്. ഇനി അവർക്കു വേണ്ടി ഐ ലീഗ് കളിക്കണം,” റിഷാദ് പറഞ്ഞു.

“നല്ല ടഫ് ആയിട്ടുള്ള ഹോൾഡിങ് മിഡ്‌ഫീൽഡർ ആണ് റിഷാദ്. നല്ല കഠിനാധ്വാനിയും, ജയിക്കണം എന്ന വാശിയും ഉണ്ട് റിഷാദിനു. സെക്കന്റ് ഡിവിഷനിലും കെ പി ൽ പോലെ ഉള്ള ടൂർണമെന്റുകളിൽ കളിച്ചു നല്ല പരിചയം ഉണ്ട് റിഷാദിനു,” ഗോകുലം എഫ് സി ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജ് പറഞ്ഞു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Gokulam kerala fc signs santosh trophy player rishad pp