കോഴിക്കോട്: ഐ ലീഗിനായി ഒരുങ്ങുന്ന ഗോകുലം എഫ്.സിക്ക് ഇനി പുതിയ ലോഗോ. ഇന്ന് ടീമിന്റെ ഫെയ്സ്ബുക്ക് പേജ് വഴിയാണ് ഗോകുലം എഫ്.സി പുതിയ ലോഗോ പുറത്തിറക്കിയത്. ഉത്തര മലബാറിന്റെ സ്വന്തം കലയായ തെയ്യമാണ് ഗോകുലത്തിന്റെ ലോഗോയുടെ തീം. പുതിയ ലോഗോയിൽ തെയ്യത്തോടൊപ്പം പന്തും ഉൾകൊള്ളിച്ചിട്ടുണ്ട്.

ലോഗോ മാത്രമല്ല ഗോകുലത്തിന്റെ പേരും മാറിയിരുന്നു. ടീമിന്റെ പേര് ഗോകുലം കേരള എഫ് സി എന്നാക്കിയിരുന്നു. ഈ മാസം 27നാണ് ഗോകുലത്തിന്റെ ഐ ലീഗ് സീസൺ അരംഭിക്കുന്നത്. കോഴിക്കോട്ടെ ഗോകുലത്തിന്റെ ആദ്യ മത്സരം ഡിസംബർ 6നും നടക്കും.

രൂപവത്കരിച്ച് മൂന്നുമാസത്തിനുള്ളില്‍ കേരള ഫുട്‌ബോളില്‍ ചലനമുണ്ടാക്കാന്‍ ഗോകുലം എഫ്.സിക്കായി. ബിനോ ജോര്‍ജ് പരിശീലിപ്പിക്കുന്ന ടീം സംസ്ഥാന ക്ലബ്ബ് ഫുട്‌ബോളില്‍ റണ്ണറപ്പായിരുന്നു. കേരള പ്രീമിയര്‍ ലീഗില്‍ സെമിയില്‍ ഷൂട്ടൗട്ടിലാണ് കീഴടങ്ങിയത്. ഒഡിഷയില്‍ നടന്ന ബിജു പട്‌നായിക് ടൂര്‍ണമെന്റിലെ ജേതാക്കളാണ് ടീം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ