കെപിഎൽ: കേരള പൊലീസിനെ തകർത്ത് ഗോകുലം ഫൈനലിൽ, എതിരാളികൾ ബ്ലാസ്റ്റേഴ്സ്

സെമിയിൽ കേരള പൊലീസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം ഫൈനലിന് യോഗ്യത നേടിയത്

gokulam kerala fc, kerala blasters fc, കെപിഎൽ, GKFC vs KBFC, ഗോകുലം കേരള എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, കെപിഎൽ, football news, ഫുട്ബോൾ വാർത്ത, ie malayalam, ഐഇ മലയാളം

കോഴിക്കോട്: കേരള പ്രീമിയർ ലീഗിന്റെ കലാശപോരാട്ടത്തിൽ ഗോകുലം കേരള എഫ്സിയും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും നേർക്കുനേർ. സെമിയിൽ കേരള പൊലീസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം ഫൈനലിന് യോഗ്യത നേടിയത്.

ടൂർണമെന്റിലുടനീളം തുടർന്ന ആധിപത്യം സെമിയിൽ കേരള പൊലീസിനെതിരെയും ആവർത്തിച്ച ഗോകുലം അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്രെ ഒരു ഘട്ടത്തിലും ഗോകുലത്തിന് വെല്ലുവിളിയാകാൻ പോലും സാധിക്കാതെ പോയി കേരള പൊലീസിന്. ഇരട്ട ഗോൾ നേടിയ നിംഷാദ് റോഷനാണ് ഗോകുലത്തിന്രെ വിജയശിൽപി.

ഡാനിയേൽ ബിജെയിലൂടെ 9-ാം മിനിറ്റിൽ അക്കൗണ്ട് തുറന്ന ഗോകുലം, 21-ാം മിനിറ്റിൽ നിംഷാദിലൂടെ ലീഡ് ഉയർത്തി. മൂന്ന് മിനിറ്റുകൾക്കുള്ളിൽ രണ്ടാം തവണയും കേരള പൊലീസിന്റെ വല ചലിപ്പിച്ച നിംഷാദ് ഗോകുലത്തിന്റെ ഗോൾ സമ്പാദ്യം മൂന്നാക്കി. 33-ാം മിനിറ്റിൽ ലാൽമുവൻസോവയാണ് ഗോകുലത്തിനായി നാലാം ഗോൾ കണ്ടെത്തിയത്.

സാറ്റിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിന് യോഗ്യത നേടിയത്. കളിയുടെ നിശ്ചിത സമയത്ത് അരു ടീമുകളും ഗോൾരഹിത സമനിലയിൽ തുടർന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ നാലിനെതിരെ അഞ്ച് ഗോളുകൾ നേടിയാണ് ബ്ലാസ്റ്റേഴ്സ് ജയം സ്വന്തമാക്കിയത്.

മാർച്ച് ഏഴിന് വൈകിട്ട് ആറ് മണിക്ക് ഗോകുലത്തിന്റെ തട്ടകമായ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം. ഇരു ക്ലബ്ബുകളുടെയും റിസർവ് ടീമുകളാണ് ടൂർണമെന്റിൽ ഏറ്റുമുട്ടുന്നത്. നേരത്തെ കേരള പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ ഗോകുലം കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ രണ്ടാം മത്സരം സമനിലയിൽ അവസാനിക്കുകയും ചെയ്തു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Gokulam kerala fc defeats kerala police in kpl semi will face kerala blasters in final

Next Story
അത്യുന്നതങ്ങളിൽ ഒറ്റക്കയ്യൻ ജഡേജ; മാന്ത്രിക ക്യാച്ചുമായി ഇന്ത്യൻ താരം, വീഡിയോRavindra Jadeja, രവീന്ദ്ര ജഡേജ, stunning catch, ക്യാച്ച്, dismiss neil wagner, നെയ്ൽ വാഗ്നർ, India vs New Zealand, ഇന്ത്യ, ന്യൂസിലൻഡ്, Ind vs NZ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com