ഭുവനേശ്വർ: പ്രഥമ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോളിനുളള യോഗ്യത മത്സരത്തിൽ ഗോകുലം കേരള എഫ്‌സിക്ക് തകർപ്പൻ ജയം. ഐഎസ്എൽ ടീമായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയെ രണ്ട് ഗോളിന് തോൽപ്പിച്ചാണ് കേരള ടീമിന്റെ മുന്നേറ്റം.

ഇതോടെ പ്രഥമ സൂപ്പർ കപ്പിന് കേരളത്തിന്റെ രണ്ട് ടീമുകൾ യോഗ്യത നേടി. ഇതോടെ സൂപ്പർകപ്പിൽ മലയാളികളുടെ ആവേശവും ഇരട്ടിക്കുമെന്ന് ഉറപ്പായി. പ്രഥമ സൂപ്പർ കപ്പ് നോക്കൗട്ട് മത്സരത്തിൽ കരുത്തരായ ബെംഗളുരു എഫ് സിയാണ് കേരള ടീമിന്റെ എതിരാളികൾ.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തിൽ 43ാം മിനിറ്റിലും 74ാം മിനിറ്റിലുമാണ് ഹെൻറി കിസേക്ക ഗോകുലം കേരള എഫ് സിയ്ക്ക് വേണ്ടി ഗോളടിച്ചത്. എന്നാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിക്ക് മത്സരത്തിൽ ഗോൾ കണ്ടെത്താനായില്ല.

ഏപ്രിൽ ഒന്നിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ബെംഗളുരു എഫ് സി യും ഗോകുലം കേരള എഫ് സിയും തമ്മിലുളള മത്സരം. ഐ ലീഗിലെയും ഐഎസ്എല്ലിലെയും ആദ്യ എട്ട് ടീമുകൾ കൊമ്പുകോർക്കുന്ന മത്സരത്തിൽ ഏപ്രിൽ ആറിന് കേരള ബ്ലാസ്റ്റേർസ് എഫ് സി ഐ ലീഗ് ടീമായ നെറോക്ക എഫ് സിയെ നേരിടും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ