Latest News

ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോകുലം ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍; ഹീറോയായി ഉബൈദ്

മൂന്ന് ഷോട്ടുകള്‍ തടഞ്ഞ ഗോള്‍ കീപ്പര്‍ ഉബൈദാണ് ഗോകുലത്തിന്റെ വിജയ ശില്‍പ്പി

Gokulam Kerala FC,ഗോകുലം കേരള എഫ്സി, Gokulam FC,ഗോകുലം എഫ്സി, Durant Cup, Durant Cup Final, Gokulam vs East Bangal, ie malayalam,

കൊല്‍ക്കത്ത: കരുത്തരായ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗോകുലം കേരള എഫ്‌സി ഡ്യൂറന്റ് കപ്പിന്റെ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം. നിശ്ചിത സമയത്തും എക്സ്ട്രാ ടെെമിലും 1-1 ന് സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഇതോടെ 1997 ല്‍ എഫ്‌സി കൊച്ചിന് ശേഷം ഡ്യൂറന്റ് കപ്പ് ഫൈനലിലെത്തുന്ന ആദ്യ കേരള ടീമാണ് ഗോകുലം എഫ്.സി. എഫ്.സി കൊച്ചിന് കിരീടം ഉയര്‍ത്താന്‍ സാധിച്ചത് പോലെ ഗോകുലവും കിരീടമുയര്‍ത്തുമോ എന്ന് കണ്ടറിയണം.

മത്സരം 90 മിനിറ്റ് പിന്നിടുമ്പോള്‍ ആദ്യ പകുതിയില്‍ സമദ് മാലിക്ക് നേടിയ ഏക ഗോളില്‍ ഈസ്റ്റ് ബംഗാള്‍ മുന്നിലായിരുന്നു. എന്നാല്‍, എക്സ്ട്രാ ടൈമായി അനുവദിച്ച ആറു മിനിറ്റിനിടെ ഗോകുലത്തിന് ലഭിച്ച പെനല്‍റ്റിയാണ് വഴിത്തിരിവായത്. ഗോകുലം താരം ഇര്‍ഷാദിനെ ഈസ്റ്റ് ബംഗാളിന്റെ മെഹ്താബ് സിങ് വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. കിക്കെടുത്ത ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് ഗോകുലത്തെ ഒപ്പമെത്തിച്ചു.

പൊനാല്‍റ്റിയിലേക്ക് നീങ്ങിയതോടെ കളിയുടെ ഗതി മാറി. സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ ഈസ്റ്റ് ബംഗാള്‍ ആരാധകരെ കാഴ്ച്ചക്കാരാക്കി മൂന്നെണ്ണവും ഗോകലും വലയിലെത്തിച്ചു. ഈസ്റ്റ് ബംഗാളിന് രണ്ടെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചുള്ളൂ.

മൂന്ന് ഷോട്ടുകള്‍ തടഞ്ഞ ഗോകുലത്തിന്റെ ഗോള്‍ കീപ്പര്‍ ഉബൈദാണ് വിജയ ശില്‍പ്പി. ഷൂട്ടൗട്ടില്‍ ഈസ്റ്റ് ബംഗാള്‍ താരങ്ങളായ ലാല്‍ റിന്‍ഡിക, സാന്റോസ്, ടോന്‍ഡോംബ എന്നിവര്‍ക്കു പിഴച്ചതോടെ ഗോകുലം ഫൈനലിലേക്ക്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Gokulam kerala beats east bangal to enter durant cup final289371

Next Story
‘ഇതാണ് ഞങ്ങ പറഞ്ഞ സാമ്പാ ഫീവര്‍’; ബ്രസീലിയന്‍ താരം ജൈറോ റോഡ്രിഗസ് കേരള ബ്ലാസ്റ്റേഴ്‌സില്‍isl,ഐഎസ്എല്‍,kerala blasters,കേരളാ ബ്ലാസ്റ്റേഴ്സ്, kerala blasters new singning,കേരള ബ്ലാസ്റ്റേഴ്സ് പുതിയ സെെനിങ്, kerala blasters brazil player, ie malayalam,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express